ശബരിമല: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
text_fieldsതിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
48 മണിക്കൂര്‍ മുമ്പ് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് കിട്ടിയ രേഖയുമായി എത്തുമ്പോള്‍ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ഈ പരിശോധനയിലും നെഗറ്റീവ് ആകുന്നവരെ മാത്രമേ കടത്തിവിടൂ.
കാനന പാതയിലൂടെ യാത്ര അനുവദിക്കില്ല. മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ദിവസം 1000 പേരെ മാത്രമേ സന്നിധാനത്ത് പ്രവേശിപ്പിക്കൂ. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരെ അനുവദിക്കും.
10നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം പ്രവേശനം തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

