You are here

ശബരിമല: കോടതി വിധി നടപ്പാക്കേണ്ടത്​  സർക്കാറി​െൻറ​ ഉത്തരവാദിത്തം –ഗവർണർ 

  • രാ​ജ്ഭ​വ​നി​ൽ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് 

22:47 PM
04/09/2019

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ഏ​ത്​ സ​ർ​ക്കാ​റി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന്​ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം. വി​ധി​യോ​ട്​ വി​യോ​ജി​പ്പു​ള്ള​വ​ർ അ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ഗ​വ​ർ​ണ​ർ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

പു​ന:​പ​രി​ശോ​ധ​ന ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം സാ​ധ്യ​മ​ല്ല. മ​റി​ച്ചാ​യാ​ൽ അ​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്നും സ്​​ഥാ​ന​മൊ​ഴി​ഞ്ഞ്​ സ്വ​ദേ​ശ​ത്തേ​ക്ക്​ മ​ട​ങ്ങും​മു​മ്പ്​ രാ​ജ്​​ഭ​വ​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടെ ജു​ഡീ​ഷ്യ​റി​യു​ടെ സ്വ​ത​ന്ത്ര​സ്വ​ഭാ​വ​ത്തി​ന്​ ഇ​ന്ന്​ എ​ന്തെ​ങ്കി​ലും ത​ട​സ്സ​മു​ള്ള​താ​യി വി​ശ്വ​സി​ക്കു​ന്നി​ല്ല. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ ജോ​ലി വി​ഭ​ജ​നം ഒാ​രോ​രു​ത്ത​രു​ടെ​യും വൈ​ദ​ഗ്​​ധ്യം വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​തേ​പ്പ​റ്റി കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം. അ​വ​രാ​ണ്​ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത്. 

കൊ​ളീ​ജി​യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കാ​ത്ത കാ​ര്യ​ങ്ങ​ളും അ​ടു​ത്ത ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ന്നു. ഇ​ത്​​ ന​ല്ല പ്ര​വ​ണ​ത​യ​ല്ല. ഗ​വ​ർ​ണ​ർ​മാ​ർ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ ഇം​ഗി​ത​മ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ശ​രി​യ​ല്ല. ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ൽ പൂ​ർ​ണ സം​തൃ​പ്​​തി​യോ​ടെ​യാ​ണ്​ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്​. യോ​ഗ്യ​ത വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്​ മാ​ത്ര​മേ എ​ല്ലാ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ളൂ. ​ഗവ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

അതിനിടെ ഗ​വ​ർ​ണ​ർ റി​ട്ട. ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വ​ത്തി​ന് രാ​ജ്ഭ​വ​നി​ൽ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.  രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണം ഓ​രോ വി​ഭാ​ഗ​ത്തെ​യും എ​ടു​ത്തു​പ​റ​ഞ്ഞ് അ​ദ്ദേ​ഹം സ്മ​രി​ച്ചു. രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​രു​ടെ ഉ​പ​ഹാ​രം ഗ​വ​ർ​ണ​ർ​ക്കും ഭാ​ര്യ സ​ര​സ്വ​തി സ​ദാ​ശി​വ​ത്തി​നും സ​മ്മാ​നി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ന്ദ്ര​കു​മാ​ർ ദൊ​ഡാ​വ​ത്, എ.​ഡി.​സി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ, കം​ട്രോ​ള​ർ ശാ​ന്തി, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ആ​ർ.​കെ. മ​ധു, പി.​ആ​ർ.​ഒ എ​സ്.​ഡി. പ്രി​ൻ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​െപാ​ലീ​സി​​െൻറ ഗാ​ർ​ഡ്​​ഒാ​ഫ്​ ഒാ​ണ​ർ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്,  ഭാ​ര്യ​ക്കൊ​പ്പം ചെ​ന്നൈ​യി​ലേ​ക്ക്​ മ​ട​ങ്ങി.

Loading...
COMMENTS