Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ആർ.എസ്​.എസിന്​...

ശബരിമല ആർ.എസ്​.എസിന്​ വിട്ടു നൽകില്ല- കടകംപള്ളി

text_fields
bookmark_border
ശബരിമല ആർ.എസ്​.എസിന്​ വിട്ടു നൽകില്ല- കടകംപള്ളി
cancel

കണ്ണൂർ: ശബരിമല വികസനത്തിന്​ കേന്ദ്രം അനുവദിച്ച ഫണ്ട്​ ഉപയോഗിച്ചില്ലെന്ന കേന്ദ്ര മന്ത്രി അൽഫോൺസ്​ കണ്ണന്താനത്തി​​​​​െൻറ ആരോപണത്തിന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേ​ന്ദ്ര​​​​​െൻറ മറുപടി. ഹൈകോടതി നിർദേശാനുസരണമുള്ള ഹൈകോർ കമ്മിറ്റിയു​െട കീഴി​െല ടെക്​നിക്കൽ കമ്മിറ്റിയാണ്​ ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കുന്നതെന്ന്​ മന്ത്രി സുരേന്ദ്രൻ പറഞ്ഞു.

100 കോടി അനുവദിച്ചെങ്കിലും 18 കോടി മാത്രമാണ്​ കിട്ടിയത്​. ആറുകോടിയു​െട പമ്പ പുനരുദ്ധാരണ പരിപാടികളിൽ 40 ശതമാനം പൂർത്തിയായിരുന്നു. എന്നാൽ അത്​ പ്രളയത്തിൽ ഒലിച്ചു പോയി. അതിനി​ടെ പമ്പ, നിലക്കൽ, ശബരിമല എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സുപ്രീംകോടതി എംപവർ കമ്മിറ്റിയെ നിയോഗിച്ചു. ഇൗ കമ്മിറ്റി പമ്പ സന്ദർശിച്ച്​ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന്​ പറഞ്ഞിരിക്കുകയാണ്​. ഫലത്തിൽ സ്​റ്റേ നിലനിൽക്കുന്ന അവസ്​ഥായുള്ളത്​. ഇതൊന്നും കണ്ണന്താനത്തിന്​ മനസിലാകാത്തതല്ലെന്നും എന്നിട്ടും എന്തിനാണ്​ തെറ്റായ പരാമർശങ്ങൾ നടത്തുന്നതെന്നും കടകംപള്ളി ചോദിച്ചു.

ശബരിമലയിൽ ഭക്​തർക്ക്​ മാത്രമേ സംരക്ഷണം ഒരുക്കാൻ സാധിക്കുകയുള്ളു. ഗുണ്ടകൾക്ക്​ സംരക്ഷണം നൽകാൻ സർക്കാറിനാകില്ല. ബി.ജെ.പിയും ആർ.എസ്​.എസും പ്രശ്​നങ്ങൾ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കുകയാണെന്ന്​ അരിയാഹാരം കഴിക്കുന്നവർക്ക്​ മനസിലാകും. ഇന്നലെ പ്രതിഷേധത്തിന്​ നേതൃത്വം നൽകിയ രാജേഷ്​ ആർ.എസ്​.എസി​​​​​െൻറ എറണാകുളം ജില്ലാ നേതാവാണ്​. സന്നിധാനത്ത്​ ചോരയും മൂത്രവും വീഴ്​ത്തണമെന്ന്​ കരുതുന്നവരാണ്​ പ്രതിഷേധം നടത്തുന്നത്​. അത്​ പൊലീസിന്​ അറിയാവുന്നതുകൊണ്ട്​ അവർ സംയമനം പാലിച്ചാണ്​ പെരുമാറുന്നത്​. മറ്റൊരു സംസ്​ഥാനത്തും പൊലീസ്​ ഇതുപോലെ സംയമനം പാലിക്കില്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയിൽ ഭക്​തജനങ്ങൾക്ക്​ ഒരു പ്രശ്​നവും ഉണ്ടായിട്ടില്ല. ആർ.എസ്​.എസ്​ പ്രവർത്തകർക്ക്​ മാത്രമാണ്​ പ്രശ്​നമുള്ളത്​. ശബരിമല ആർ.എസ്​.എസിനെ ഏൽപ്പിക്കാൻ തത്​കാലം സർക്കാർ ഉദ്ദേശിക്കുന്നില്ല. സന്നിധാനം പ്രതിഷേധ കേന്ദ്രമാക്കാതിരിക്കാനാണ്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. നേരത്തെ, യുവതികൾ കയറിയാൽ പ്രതിഷേധം എന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്​. എന്നാൽ കഴിഞ്ഞ ദിവസം എന്തിനാണ്​ പ്രതിഷേധം നടത്തിയത്​. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ സീറ്റ്​ നേടാൻ വേണ്ടി മാത്രമുള്ള ശ്രമമാണിത്​. ആർ.എസ്​.എസുകാർ സുപ്രീംകോടതിയിൽ പോയി നേടിയ വിധിയാണിത്​. കുറച്ചു കാലം കുറച്ചുപേരെ പറ്റിക്കാം. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാമെന്ന്​ ആർ.എസ്​.എസും ബി.ജെ.പിയും കരുതേണ്ട. ആളുകൾ കാര്യങ്ങൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കേന്ദ്രമന്ത്രിമാരെ ശബരിമലയിലേക്ക്​ കൊണ്ടുവരുന്നുവെന്ന്​ പറഞ്ഞു. കേന്ദ്രമന്ത്രിമാർ വരുന്നത്​ നല്ലതാണ്​. അവർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ്​. ഗുണ്ടായിസം കാണിക്കാൻ പറ്റില്ല. അനുയായികൾ എന്ന പേരിൽ ഗുണ്ടായിസം കാണിക്കുന്നവരെ അവർ നിലക്ക്​ നിർത്തുമെന്നാണ്​ താൻ കരുതുന്നതെന്നും കടകംപള്ളി പറഞ്ഞു.

ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രൻ വിഷലിപ്​തമായ ആരോപണങ്ങളാണ്​ ഉന്നയിച്ചത്​. പൊലീസുകാരുടെ കൈയിലെ പണമെടുത്ത്​ വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ഭക്ഷണം കിട്ടിയില്ലെന്ന്​ ആരോപിക്കുന്നത്​ ശരിയല്ല. സുരേന്ദ്രൻ അമ്മ മരിച്ചതി​​​​​െൻറ പിറ്റേന്നു തന്നെ ശബരിമലയിൽ കയറുന്നതിന്​ തനിക്ക്​ പ്രശ്​നമില്ല. പക്ഷേ, ഇവർ പറയുന്നത്​ വിശ്വാസങ്ങളെ കുറിച്ചാണ്​. വിശ്വാസികളുടെ കാര്യമായതുകൊണ്ടാണ്​ താൻ ഇക്കാര്യം പറഞ്ഞതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssalphons kannanthanamkerala newskadakampally surendransabarimala women entrymalayalam newsBJP Protest
News Summary - Sabarimala Couldnt Hand Over To RSS, KadakamPalli - Kerala news
Next Story