കേരളത്തിലും ത്രിപുര ആവർത്തിക്കും –മോദി
text_fieldsകൊല്ലം: കേരളത്തിലും ത്രിപുര ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രി പുരയിൽ പൂജ്യത്തിൽനിന്നാണ് ബി.ജെ.പി ഭരണകക്ഷി എന്ന നിലയിേലക്ക് വളർന്നത്. അതുപോ ലെ നാളെ കേരളത്തിലും സംഭവിക്കും. ഇതുകേട്ട് എൽ.ഡി.എഫും യു.ഡി.എഫും പരിഹസിച്ചേക്കാം. എന് നാൽ, ബി.ജെ.പി പ്രവർത്തകരുടെ കഴിവിനെ കുറച്ചുകാണരുത്. കളിയാക്കലും മർദനവും കൊണ്ട് പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ കഴിയില്ല. കൊല്ലം പീരങ്കി മൈതാനത്ത് ദേശീയ ജനാധിപത് യസഖ്യം (എൻ.ഡി.എ) നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ശബര ിമല വിഷയത്തിൽ ഇടതുസർക്കാർ എടുത്ത നിലപാട് ഏറ്റവും നാണക്കേടുണ്ടാക്കുന്നതാണെന്ന് ചരിത്രം രേഖപ്പെടുത്തും. വെറുപ്പോടും അറപ്പോടും കൂടി ശബരിമലയിൽ കേരള സർക്കാർ നിലപാടെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കമ്യൂണിസ്റ്റുകൾ രാജ്യത്തിെൻറ ചരിത്രത്തെയും വിശ്വാസങ്ങളെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. ശബരിമല വിഷയത്തിൽ യു.ഡി.എഫിനും വ്യക്തമായ നിലപാടില്ല. പാർലമെൻറിൽ ഒന്നുപറയുകയും പത്തനംതിട്ടയിൽ മാറ്റിപ്പറയുന്നതുമാണ് അവരുടെ നിലപാട്. കൃത്യമായ നിലപാട് വ്യക്തമാക്കാൻ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നു.
വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിലും രാഷ്ട്രീയകാലുഷ്യമുണ്ടാക്കുന്നതിലും ഇരുമുന്നണിയും ഒരു നാണയത്തിെൻറ രണ്ടുവശങ്ങളാണ്. കേരളത്തിലെ സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിച്ച് ഇടതു, വലതു മുന്നണികൾ നാടിനെ വർഗീയതയുടെയും അഴിമതിയുടെയും തടവിലാക്കി. അധികാരക്കൊതി മൂത്തതോടെ ജനങ്ങളുടെ ശബ്ദം കേൾക്കാൻപോലും അവർ മറന്നു. ബി.ജെ.പിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളീയ സംസ്കാരത്തോടൊപ്പം നിൽക്കുന്നത് ബി.ജെ.പി മാത്രമാണ്.
ലിംഗനീതിയുടെ കാര്യത്തിൽ ഇരുമുന്നണികളും വലിയ വീരവാദം മുഴക്കിയിരുന്നു. മുത്തലാഖ് നിരോധനത്തെ വോട്ട് ബാങ്ക് നോക്കി ഇവർ അംഗീകരിക്കാൻ തയാറാകുന്നില്ല. അഴിമതി, ജാതീയത എന്നീ കാര്യങ്ങളിൽ ഇവർക്ക് ഒരേ നിലപാടാണ്. കേരളത്തിെൻറ സംസ്കാരിക അടിത്തറ നശിപ്പിക്കൽ, യുവാക്കളെ അവഗണിക്കൽ, ജനങ്ങളെ വഞ്ചിക്കൽ എന്നിവയിൽ രണ്ടുമുന്നണിയും ഒന്നാണ്. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ല. കേരളത്തിൽ ബി.ജെ.പി സർക്കാർ വന്നാൽ മേഖലയുടെ അഭിവൃദ്ധിക്കുള്ള പദ്ധതികളാണ് ആദ്യം നടപ്പാക്കുക. കേരള ജനത പ്രതീക്ഷയോടെയാണ് ബി.ജെ.പിയെ കാണുന്നത്. കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയാണ് കേന്ദ്രസർക്കാർ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നത്.
‘എല്ലാവരോടുമൊപ്പം, എല്ലാവർക്കും വികസനം’ എന്നതാണ് എൻ.ഡി.എ നയം. ഗൾഫ് നാടുകളിലുൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾക്കുവേണ്ടി കേന്ദ്രസർക്കാർ പ്രവർത്തിച്ചു. കേരളത്തിലുള്ളവർ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയപ്പോൾ തിരികെയെത്തിക്കാൻ വേണ്ടതെല്ലാം ചെയ്തു. നഴ്സുമാർ ഐ.എസ് പിടിയിലായപ്പോഴും ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായപ്പോഴും മോചനത്തിന് മുൻകൈയെടുത്തത് കേന്ദ്രസർക്കാറാണ്. കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ എൻ.ഡി.എ സർക്കാറാണ് തീരുമാനമെടുത്തത്. കര്ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള വലിയ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. വായ്പ, ജലസേചനസൗകര്യം, സാങ്കേതികവിദ്യ എന്നിവ കർഷകർക്ക് എളുപ്പത്തില് ലഭ്യമാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി.സി. തോമസ്, ബി.ഡി.ജെ.എസ് അഖിലേന്ത്യ പ്രസിഡൻറ് സുഭാഷ് വാസു, ബി.ജെ.പി ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി സ്വാഗതവും വെള്ളിയംകുളം പരമേശ്വരൻ നന്ദിയും പറഞ്ഞു. വി. മുരളീധരൻ എം.പി പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
