Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിൽ ബി.ജെ.പി നാടകം കളിക്കുന്നു- ശശി തരൂർ
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. സന്നിധാനത്തെ പ്രതിഷേധങ്ങളിലൂടെ ബി.ജെ.പിയും ആർ.എസ്.എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണ്. വിഷയത്തിൽ ബി.ജെ.പിയും സി.പിഎമ്മും നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും നിയമ വ്യവസ്ഥയെ മാനിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ശബരിമല പ്രശ്നം എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ്. പാർട്ടിയുടെ നിലപാട് സ്വതന്ത്രമാണ്. കോൺഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
