Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സംഘർഷം: 210...

ശബരിമല സംഘർഷം: 210 പേരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

text_fields
bookmark_border
ശബരിമല സംഘർഷം: 210 പേരുടെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
cancel

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ യുവതികൾ മല ചവിട്ടുന്നതിനെതിരെ പ്രതിഷേധിച്ച്​ നിലക്കലും പമ്പയിലുമുൾപ്പെടെ സംഘർഷമുണ്ടാക്കിയവർക്കെതിരെ പൊലീസ് നടപടി തുടങ്ങി. സംഘർഷത്തിലേർപ്പെട്ട 210 പേരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.

ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസുകാർക്ക്​ അയച്ചുകൊടുത്തിട്ടുമുണ്ട്. സന്നിധാനത്തി​​​​െൻറ പരിസരത്ത്​​ പ്രശ്​നങ്ങളിലേർെപ്പട്ടവരുടെ വിവരങ്ങൾ പൊലീസ്​ ശേഖരിച്ചിട്ടുണ്ട്​.

സംഘംചേർന്നുള്ള ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയേക്കും. വനിതാ മാധ്യമപ്രവർത്തകരെയും മറ്റുള്ളവരെയും ആക്രമിച്ചതിനും കെ.എസ്.ആർ.ടി.സി ബസുകളും പോലീസ് വാഹനങ്ങളും നശിപ്പിച്ചതിനുമുള്ള കേസുകളും ഇവർക്കെതിരെ ചുമത്തും.

സംസ്​ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം ആളുകൾ ശബരിമലയിൽ എത്തി അക്രമപ്രവർത്തനങ്ങളിൽ പങ്കാളികളായതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsSabarimala News
News Summary - sabarimala clash; police revealed photos -kerala news
Next Story