Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല:...

ശ​ബ​രി​മ​ല: സുപ്രീംകോടതി ചോദിച്ചാൽ മാത്രം അഭിപ്രായം പറയും– ദേവസ്വം ബോർഡ്​

text_fields
bookmark_border
ശ​ബ​രി​മ​ല: സുപ്രീംകോടതി  ചോദിച്ചാൽ മാത്രം അഭിപ്രായം പറയും– ദേവസ്വം ബോർഡ്​
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ലേ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. സു​പ്രീം​േ​കാ​ട​തി എ​ന്ത്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചാ​ലും അം​ഗീ​ക​രി​ക്കാ​ൻ ബോ​ർ​ഡ്​ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ധി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും. 13ന്​ ​ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ബോ​ർ​ഡി​​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ര്യാ​മ സു​ന്ദ​രം ഹാ​ജ​രാ​കും. ആ​ര്യാ​മ സു​ന്ദ​ര​വു​മാ​യി േബാ​ർ​ഡ്​​നി​ല​പാ​ട്​ ച​ർ​ച്ച ചെ​യ്യാ​ൻ ദേ​വ​സ്വം ക​മീ​ഷ​ണ​ർ എ​ൻ. വാ​സു, ബോ​ർ​ഡി​​​െൻറ ഹൈ​കോ​ട​തി​യി​ലെ സ്​​റ്റാ​ൻ​ഡി​ങ്​ കൗ​ൺ​സി​ൽ​മാ​രാ​യ കെ. ​ശ​ശി​കു​മാ​ർ, എ​സ്. രാ​ജ്​​മോ​ഹ​ൻ എ​ന്നി​വ​രെ​ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ്​​ത്രീ​പ്ര​വേ​ശ​ന​വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രു​ന്ന കാ​ല​ത്ത്​ ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ​നാ​യ​രു​ടെ വി​ദ​ഗ്​​ധ അ​ഭി​പ്രാ​യം ആ​രാ​യാ​നും തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക ബീ​ന മാ​ധ​വി​നെ ആ ​സ്​​ഥാ​ന​ത്ത്​ നി​ന്ന്​ മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വും യോ​ഗം അം​ഗീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimTensionnsswomenkerala newsrahul easwarsabarimala verdictBJPBJPsupreme court
News Summary - sabarimala clash- kerala news
Next Story