ശബരിമല മേൽശാന്തി നിയമനം: ഹൈകോടതി നിരീക്ഷകനെ നിയമിച്ചു
text_fieldsകൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ ഹൈകോടതി ഇടപെടൽ. തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ മുൻ തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് ഒാംബുഡ്സ്മാൻ ജസ്റ്റിസ് ആർ. ഭാസ്കരനെ നിരീക്ഷകനായി കോടതി നിയോഗിച്ചു.
മേൽശാന്തി നിയമന നടപടികൾ സുതാര്യമാക്കണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിെൻറ ഉത്തരവ്.
നിയമനങ്ങൾ നിരീക്ഷിക്കാൻ ഹൈകോടതി ഇടപെടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാറും ദേവസ്വം ബോർഡും കോടതിയെ അറിയിക്കുകയും ചെയ്തു.
നിയമനത്തിെൻറ ഭാഗമായി ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്ന കൂടിക്കാഴ്ച പൂർണമായും വിഡിയോയിൽ പകർത്തി ദേവസ്വം കമീഷണറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
നറുക്കെടുപ്പ് നിരീക്ഷകെൻറ സാന്നിധ്യത്തിൽ വേണം നടത്താനെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സംബന്ധിച്ച് നിരീക്ഷകൻ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
