ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോർഡ് നിലപാടിനെ പിന്തുണച്ച് എൻ.എസ്.എസ്
text_fieldsന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന കേസിൽ ദേവസ്വം ബോർഡിെൻറ നിലപാടിനെ പിന്തുണച്ച് സുപ്രീം കോടതി ഭരണഘടന ബഞ്ചിന് മുമ്പാകെ എൻ.എസ്.എസിെൻറ വാദം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ചത്. കേസിൽ അഞ്ചാം ദിവസമാണ് ബെഞ്ച് വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകൻ കെ. പരാശരനാണ് എൻ.എസ്.എസിനായി വാദിക്കുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് 60 വർഷത്തെ ആചാര അനുഷ്ടാനത്തിന്റെ ഭാഗമാണെന്ന് എൻ.എസ്.എസ് വാദിച്ചു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ദേവെൻറ നിയമപരമായ വ്യക്‌തിത്വം അംഗീകരിക്കണം. കോടതി ആക്ടിവിസ്റ്റുകളുടെ വാദം മാത്രം കേട്ടാൽ പോര, പാരമ്പര്യം സംരക്ഷിക്കുന്നവരുടെ വാദവും കേൾക്കണമെന്നും എൻ.എസ്.എസ് അറിയിച്ചു.
ഹിന്ദു നിയമങ്ങളും തത്വങ്ങളും വിവേചനപരമല്ല. സതി ആചാരവുമായി ഇതിനെ കൂട്ടികുഴക്കരുത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്കിന് പുരുഷമേധാവിത്തവുമായി ബന്ധമില്ല. കേരളത്തിലെ സ്ത്രീകൾ വിദ്യാഭാസമുള്ളവരാണ്. അവർ ഇപ്പോഴത്തെ ആചാരങ്ങളെ മാനിക്കുന്നുവെന്നും എൻ.എസ്.എസ് വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
