ശബരിമലയിൽ സ്ത്രീയെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈകോടതി
text_fieldsെകാച്ചി: ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവെച്ച് മർദിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഹൈകോടതി ഉത്തര വ്. തമിഴ്നാട്ടിൽനിന്ന് ദർശനത്തിന് എത്തിയ രാജമെന്ന സ്ത്രീയെ മാർച്ച് 18ന് വൈകീട്ട് 7.35ന് മരക്കൂട്ടത്ത് ശബരി മല കർമസമിതി പ്രവർത്തകർ തടഞ്ഞുവെച്ച് രേഖകൾ പരിശോധിക്കുകയും മർദിക്കുകയും ചെയ്തതായി ശബരിമല സ്പെഷൽ കമീഷണർ എം. മനോജ് കോടതിയിൽ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ പി.ആർ. രാമചന്ദ്രമേനോൻ, എൻ. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ കോടതി പൊലീസിെൻറ വിശദീകരണവും തേടി.
അക്രമസംഭവമുണ്ടായതായി വ്യക്തമാക്കിയ സന്നിധാനത്തെ പൊലീസ് കൺട്രോളറാണ് സ്പെഷൽ കമീഷണർക്ക് റിപ്പോർട്ട് നൽകിയത്. അക്രമം തടയാൻ പ്രദേശത്ത് എത്തിയ പൊലീസിനെയും കർമസമിതി പ്രവർത്തകർ തടഞ്ഞു. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി രണ്ടു കേസിലായി 18 പേർക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്.
ശബരിമല കർമസമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആചാര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പ്രവർത്തകരാണ് മരക്കൂട്ടം, പാറമട, ജീപ്പ് റോഡ് ജങ്ഷൻ, കെ.എസ്.ഇ.ബി ജങ്ഷൻ, നടപ്പന്തൽ, വാവരുനട, താഴെ തിരുമുറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പൊലീസ് മെസ് എന്നീ പ്രദേശങ്ങളിൽ സംഘടിച്ചിരുന്നതെന്ന് റിപ്പോർട്ടിനോടൊപ്പമുള്ള രേഖകളിൽ വ്യക്തമാക്കുന്നു. സ്ത്രീകളെ തടയുകയും രേഖകൾ പരിശോധിക്കലുമാണ് ഇവർ ചെയ്തിരുന്നത്. അക്രമസംഭവങ്ങൾ അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പിരിഞ്ഞുപോവുകയും പൊലീസ് തിരികെ പോവുമ്പോൾ സംഘടിക്കുകയുമാണ് ഇവർ ചെയ്യാറെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
