ശബരിമല: സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി സമരം ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ബി.ജെ.പി ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങും. ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് നിരാഹാരസമരം തുടങ്ങുന്നത്.
നിരോധനാജ്ഞ പിൻവലിക്കുക, കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ ഭക്തർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അമിത്ഷാ നിയോഗിച്ച എം.പിമാരുടെ നാലംഗ സംഘമാണ് രാവിലെ പത്തരക്ക് സമരം ഉദ്ഘാടനം ചെയ്യുക. സമരത്തിന് മുമ്പ് സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തി കെ.സുരേന്ദ്രനെ കാണും.
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടാൻ ഉള്ള സാധ്യതകൾ സംഘം പരിശോധിക്കും. 15 ദിവത്തിനകം വിഷയത്തിൽ അമിത് ഷാക്ക് റിപ്പോർട്ട് നൽകും. ലോക്സഭയിലും രാജ്യസഭയിലും വിഷയം അവതരിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
