Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പി സമരം അവസാനിപ്പിച്ചു

text_fields
bookmark_border
ശബരിമല: സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പി സമരം അവസാനിപ്പിച്ചു
cancel

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്​ 49 ദി വസമായി ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. നിരാഹാരമനുഷ്​ഠിച്ച പാർട്ടി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന് ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരും മുതിര്‍ന്ന നേതാവ് കെ. അയ്യപ്പന്‍പ ിള്ളയും ചേര്‍ന്ന് നാരങ്ങാനീര് നല്‍കി​.

ശബരിമല സംരക്ഷണയജ്ഞം ആറാംഘട്ടത്തിലേക്ക് കടക്കുന്നതി​​​െൻറ ഭാഗമായാണ്​ നിരാഹാരം അവസാനിപ്പിച്ചതെന്ന്​ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്​ത സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ജനഹിതവും ദൈവഹിതവും ബി.​െജ.പിക്ക്​ അനുകൂലമാണ്​. രണ്ടാഴ്ച നീളുന്ന സമ്പര്‍ക്കയജ്ഞമാണ് ആറാംഘട്ട സമരം. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം വിജയമാണ്. സമരത്തി​​​െൻറ കഴുത്തിൽ കുരുക്കിട്ട്​ തകർക്കാൻ മുഖ്യമന്ത്രിയും സർക്കാറും എ.കെ.ജി സ​​െൻററും മാത്രമല്ല, മറ്റ്​ ചില കേന്ദ്രങ്ങളും ശ്രമിച്ചതായും അ​ദ്ദേഹം പറഞ്ഞു.
നിരാഹാരമനുഷ്ഠിച്ച ഏഴ്​ നേതാക്കളും സമാപന സമ്മേളനവേദിയിലുണ്ടായിരുന്നു. ബി.ഡി.ജെ.എസ് അഖിലേന്ത്യ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ആര്‍.എസ്​.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്​റ്റര്‍, വത്സന്‍ തില്ലങ്കേരി, ഒ. രാജഗോപാല്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.പി. വാവ, സംസ്ഥാന സമിതി അംഗം പി. അശോക്​കുമാര്‍, തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഡിസംബര്‍ മൂന്നിനാണ്​ സമരമാരംഭിച്ചത്​. സമരത്തി​​​െൻറ ഒരു ഘട്ടത്തിലും ചർച്ചനടത്താൻ സർക്കാർ തയാറായില്ല. മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സമരപ്പന്തലിലേക്ക് ഓടിക്കയറി തീകൊളുത്തി മരിച്ചതും വിവാദമായിരുന്നു. ഒടുവിൽ, ശബരിമല നട അടച്ച സാഹചര്യത്തിൽ സമരം തുടരേണ്ടതില്ലെന്നായിരുന്നു നേതൃത്വത്തി​​​െൻറ തീരുമാനം.

മുരളീധരനും സുരേന്ദ്രനും വിട്ടുനിന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ബി.ജെ.പി നിരാഹാരമവസാനിപ്പിക്കൽ ചടങ്ങിൽ വി. മുരളീധരൻ എം.പിയുടെയും ജനറൽ സെക്രട്ടറി കെ. സുരേ​ന്ദ്ര​​​െൻറയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മറ്റു​ നേതാക്കളെല്ലാം പ​െങ്കടുത്ത​േപ്പാഴാണ്​ ഇരുവരും വിട്ടുനിന്നത്​്​. സന്നിധാനത്ത് ഭക്തയെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസുകളില്‍പെട്ട് കെ. സുരേ​ന്ദ്രന്‍ ജയിലിലായപ്പോള്‍ സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കുകപോലും ചെയ്​തില്ലെന്ന് മുരളീധര പക്ഷത്തിന് ആക്ഷേപമുണ്ടായിരുന്നു. ജയിലിൽനിന്ന്​ ഇറങ്ങിയ ശേഷവും സുരേന്ദ്രൻ സമരപ്പന്തലിൽ അധികം എത്തിയിരുന്നില്ല. അതേസമയം, ഒൗദ്യോഗിക പരിപാടിയുള്ളതുകൊണ്ടാണ്​ ഇരുവരും എത്താതിരുന്നതെന്നാണ്​ സംസ്ഥാനനേതൃത്വത്തി​​​െൻറ ഭാഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryBJP strikemalayalam newsSabrimala Strike
News Summary - Sabarimala BJP Strike Ends - Kerala News
Next Story