ശബരിമല: കച്ചമുറുക്കി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ ബി.ജെ.പി കച്ചമുറുക്കുന്നു. ചൊവ്വാഴ്ച ഡി.ജി.പി ഒാഫിസിന് മുന്നിൽ ഉപവസിക്കും. നവംബർ എട്ടുമുതൽ 13വരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ രഥയാത്ര.
സർക്കാറിെൻറ അടിച്ചമർത്തൽ നടപടികൾക്കെതിരെ ഗാന്ധിയൻ മാർഗത്തിലാകും പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച 10 മുതൽ നാലുവരെ ഡി.ജി.പി ഒാഫിസിന് മുന്നിൽ ഉപവാസത്തിന് സംസ്ഥാന പ്രസിഡൻറ് നേതൃത്വം നൽകും. ഇതിനൊപ്പം 13 ജില്ലകളിലും എസ്.പി ഒാഫിസുകളിലേക്ക് മാർച്ച് നടത്തും.
നവംബർ രണ്ടിന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ അർപണപ്രതിജ്ഞ. ശബരിമല സംരക്ഷണയാത്ര എന്നപേരിൽ നടക്കുന്ന രഥയാത്ര കാസർകോട് മധൂർ ക്ഷേത്രത്തിൽ തുടങ്ങി പത്തനംതിട്ടയിൽ അവസാനിക്കും. പി.എസ്. ശ്രീധരൻപിള്ള, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ നയിക്കും.
ആശ്രമത്തിലെ അതിക്രമത്തിൽ പങ്കില്ലെന്ന്
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ അതിക്രമത്തിൽ ബി.ജെ.പിക്ക് പങ്കിെല്ലന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സി.സി.ടി.വി പ്രവർത്തനരഹിതമായത് ദുരൂഹമാണ്. വാച്ച്മാനെ എന്തിന് പറഞ്ഞുവിട്ടു, പൊലീസ് സുരക്ഷ എന്തിന് ഒഴിവാക്കി തുടങ്ങി ഉത്തരം കിട്ടാത്ത കാര്യങ്ങളുണ്ട്. ഇതൊക്കെ അന്വേഷിക്കണം.
ശബരിമല ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിൽ ബി.ജെ.പി ഇടപെടൽ നേട്ടമുണ്ടാക്കിയെന്ന് വിലയിരുത്താറായിട്ടില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു. കോൺഗ്രസ് വിശ്വാസികളെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. അതിന് എ.െഎ.സി.സി നേതൃത്വം മാപ്പുപറയണം.
സർക്കാറിനെ ജനം വലിച്ചുതാഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞത്, പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. രാഹുൽ ഇൗശ്വറിനെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
