Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷ വേണം; ബിന്ദുവും കനകദുർഗയും സുപ്രീംകോടതിയിൽ

text_fields
bookmark_border
സുരക്ഷ വേണം; ബിന്ദുവും കനകദുർഗയും സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയതി​​​െൻറ പേരിൽ ഭീഷണി നേരിടുന്ന ബിന്ദു, കനകദുർഗ എന്നിവർ മുഴുവൻ സമയ സുരക്ഷ തേ ടി സുപ്രീംകോടതിയിൽ. സുരക്ഷ ആവശ്യപ്പെട്ടും ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ചൂണ ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജി വെള്ളിയാഴ്​ച പരിഗണിക്കാമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി വ്യക്​തമാക്കി.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് തടസ്സങ്ങൾ ഇല്ലാതെ ശബരിമലയിൽ പ്രവേശിക്കാൻ അധികൃതർക്ക് നിർദേശം നൽകുക, ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പൊലീസ് സുരക്ഷ നൽകുക, ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമിക്കുന്നവർക്കെതിരെ നിയമനടപടി സീകരിക്കുക, യുവതികൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തരുതെന്ന് അധികൃതർക്ക് നിർദേശം നൽകുക എന്നീ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചു. ജനുവരി രണ്ടിനാണ്​ ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala Bindu Kanakadurga -Kerala News
Next Story