Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: അറസ്​റ്റിലായവരെ ഉച്ചയോടെ മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കും

text_fields
bookmark_border
ശബരിമല: അറസ്​റ്റിലായവരെ ഉച്ചയോടെ മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കും
cancel

പത്തനംതിട്ട: ശബരിമലയില്‍ ഞായറാഴ്​ച രാത്രി പ്രതിഷേധ സമരം നടത്തിയതിനെ തുടർന്ന്​ പൊലീസ്​ അറസ്റ്റ് ചെയ്തവരെ ഇന്ന് മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കും. അറസ്​റ്റിലായ നൂറോളം പേരിൽ 70 പേർക്കെതിരെ സന്നിധാൻ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. നിരോധനാജ്ഞ ലംഘിച്ചുവെന്നാണ്​ ഇവർക്കെതിരെയുള്ള കേസ്​. ഇവർ മണിയാർ ക്യാമ്പിലാണുള്ളത്​. ഇവരെ ഇന്ന്​ ഉച്ചയോടെ തിരുവല്ല ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന. റാന്നി മജിസ്​ട്രേറ്റ്​ അവധിയിലായതിനാലാണ്​ തിരുവല്ല മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്നത്​.

ഇവരുടെ വൈദ്യപരിശോധന പൂർത്തിയായി വരികയാണ്​. അതേ സമയം ക്യാമ്പിന് പുറത്ത് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം തുടരുകയാണ്. അറസ്​റ്റിലായവരെ വിട്ടയക്കുന്നതു വരെ സമരം തുടരാനാണ്​ തീരുമാനം.

ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ എ.പത്മകുമാറി​​​​െൻറ മാന്നാറിലെ വസതിക്ക്​ മുമ്പിലും പ്രതിഷേധം നടന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളിലും പ്രതിഷേധിക്കുമെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്​.

ഞായറാഴ്​ച ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം രാത്രി പൊലീസ്​ നിയന്ത്രണത്തിനെതിരെ നടപന്തലിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ്​ നൂറോളം പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്. രാത്രി 10.15ഒാടെ നാമജപ പ്രതിഷേധം തുടങ്ങിയവർ നടയടച്ചു കഴിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ പ്രതിഷേധത്തിന്​ നേതൃത്വം നൽകിയവരെ പൊലീസ്​ കസ്​റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇവർ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന്​ ഇവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newssabarimala protestsabarimala arrestmaniyar camp
News Summary - sabarimala; arrested protesters may present infront of thiruvalla magistrate monday noon -kerala news
Next Story