Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
ശ​ബ​രി​മ​ല​യി​ൽ അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. അ​ര​വ​ണ നി​ർ​മാ​ണ പ്ലാ​ന്റി​ന്റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു മാ​സ​ക്കാ​ല​മാ​യി പ്ലാ​ൻ​റ് അ​ട​ച്ചി​ട്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് അ​ര​വ​ണ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ ഒ​ന്ന​ര ല​ക്ഷം ടി​ൻ അ​ര​വ​ണ​യാ​ണ് പ്ര​തി​ദി​ന ഉ​ൽ​പാ​ദ​നം. ഒ​ക്ടോ​ബ​ർ 20ന് ​ശേ​ഷം പ്ലാ​ൻ​റ് പൂ​ർ​ണ ഉ​ൽ​പാ​ദ​ന​ശേ​ഷി കൈ​വ​രി​ക്കും. അ​പ്പോ​ൾ പ്ര​തി​ദി​നം 3.25 മു​ത​ൽ 3.65 വ​രെ ല​ക്ഷം ടി​ൻ അ​ര​വ​ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വും. പ്ലാ​ന്റി​ന്റെ ശേ​ഷി വ​ർ​ധി​ക്കു​ന്ന​തോ​ടെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഭ​ക്ത​ർ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​ര​വ​ണ വി​ത​ര​ണം ചെ​യ്യാ​നാ​കും. ആ​വ​ശ്യ​ത്തി​ന്​ സ്​​റ്റോ​ക്കി​ല്ലാ​തെ ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു മാ​സ​ത്തോ​ളം പ്ലാ​ൻ​റ് അ​ട​ച്ചി​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ ക​ന്നി​മാ​സ പൂ​ജാ​വേ​ള​യി​ൽ അ​ര​വ​ണ​ക്ഷാ​മം ഉ​ണ്ടാ​യ​ത്​ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala aravana making restarted
Next Story