Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി

text_fields
bookmark_border
ശബരിമല വിമാനത്താവളം: 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ്. എ​രു​മേ​ലി സൗ​ത്ത്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2570 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ക. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്ത​ര​വ്. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും താ​ൽ​പ​ര്യം പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ​യെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക​നീ​തി ഉ​റ​പ്പാ​ക്കും​വി​ധം പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ചു​രു​ങ്ങി​യ അ​ള​വി​ലു​ള്ള ഭൂ​മി​യാ​ണ് വേ​ണ്ട​തെ​ന്ന​തും അ​നു​യോ​ജ്യ​മാ​യ മ​റ്റു ഭൂ​മി​ക​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത​തും പ​രി​ഗ​ണി​ച്ചും ക​ണ്ടെ​ത്തി​യ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ സ്ഥി​രീ​ക​ര​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍ട്ടി​ല്‍ വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍ശ സ​മ​ര്‍പ്പി​ക്കു​ന്ന തീ​യ​തി മു​ത​ല്‍ ഒ​രു വ​ർ​ഷ​ത്തി​ന​കം സെ​ക്​​ഷ​ൻ 11(1) പ്ര​കാ​ര​മു​ള്ള പ്രാ​ഥ​മി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നു​ള്ള​താ​ണ് 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും പു​ന​ര​ധി​വാ​സ​വും നി​യ​മം അ​നു​സ​രി​ച്ച് വ്യ​വ​സ്ഥ. 2023 ആ​ഗ​സ്റ്റ് 22 നാ​ണ് വി​ദ​ഗ്​​ധ സ​മി​തി ശി​പാ​ര്‍ശ സ​മ​ര്‍പ്പി​ച്ച​ത്.

അ​പ്ര​കാ​രം 2024 ആ​ഗ​സ്റ്റി​ല്‍ ത​ന്നെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്റെ പ്രാ​ഥാ​മി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ന്​ ഭൂ​വു​ട​മ​ക​ളു​ടെ ഭൂ​രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​ വ​രു​ത്ത​ണം. ഭൂ​രേ​ഖ പ​രി​ശോ​ധ​ന​ക്കു ശേ​ഷം ഭൂ​മി സ​ർ​വേ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. അ​തി​നു ശേ​ഷം അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്കും. എ​ല്ലാ ന​ട​പ​ടി​ക​ളും അ​തി​വേ​ഗ​ത്തി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala Airportharrisons malayalam
News Summary - Sabarimala Airport: Permission to acquire 2570 acres of land
Next Story