ശബരിമല പ്രക്ഷോഭം: കേസുകൾ പിൻവലിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും -രാഹുൽ ഈശ്വർ
text_fieldsആലപ്പുഴ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ കേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ. ശബരിമലക്ക് അനുകൂലമായി സർക്കാറുകളും രാഷ്ട്രീയപാർട്ടികളും മാറിയതോടെ കേസുകൾ സൗഹാർദപരമായി തീർക്കണം. പൗരത്വപ്രക്ഷോഭം, ശബരിമല കേസുകൾ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയിൽ യുവതികളെ കയറ്റണമെന്നാണ് സുബ്രഹ്മണ്യസ്വാമി അടക്കമുള്ളവർ പറയുന്നത്. രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കാൻ വളഞ്ഞ വഴിയായാണ് ശബരിമല വിധിയെ കണ്ടത്. ഇതിലൂടെ ഏകസിവിൽകോഡിന് പ്രധാന്യം നൽകാനുള്ള അജണ്ടായിരുന്നു.
രാഷ്ട്രീയപാർട്ടികളുടെ സമീപനത്തിൽ മാറ്റംവന്നതോടെയാണ് പിന്നാക്കംപോയത്. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിന്യായം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കുന്ന സ്ഥലത്ത് പൂജ നടത്തിയതിന് കേസെടുത്ത നാരായണൻ നമ്പൂതിരിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

