Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ പരിഷ്കാരങ്ങളുടെ ശോഭ കെടുത്താൻ ആസൂത്രിത ശ്രമം; ജാഗ്രത ശക്തമാക്കി അധികൃതർ

text_fields
bookmark_border
ശബരിമലയിൽ പരിഷ്കാരങ്ങളുടെ ശോഭ കെടുത്താൻ ആസൂത്രിത ശ്രമം; ജാഗ്രത ശക്തമാക്കി അധികൃതർ
cancel
camera_alt

ശ​ബ​രി​മ​ല​യി​ൽ വൃ​ശ്ചി​ക പു​ല​രി​യി​ൽ പു​തി​യ മേ​ൽ​ശാ​ന്തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​ ന​ട തു​റ​ക്കു​ന്നു 

പത്തനംതിട്ട: ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ അട്ടിമറിക്കാൻ ആസൂത്രിത ശ്രമമുണ്ടാകുമെന്ന ആശങ്കയിൽ സർക്കാർ ജാഗ്രതയിൽ. ദേവസം ബോർഡുമായി ബന്ധമുള്ള ഒരു വിഭാഗത്തിന്‍റെ പിന്തുണയും സംശയിക്കുന്നുണ്ട്. പമ്പയിൽ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയത് ബോധപൂർവമാണെന്ന് സംശയിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു.

അവലോകന യോഗത്തിന് പമ്പയിൽ എത്തിയ മുഖ്യമന്ത്രി ശുചിമുറികൾ സന്ദർശിച്ച് വിലയിരുത്തി നിർദേശങ്ങൾ നൽകി. സി.സി.ടി.വി കാമറ സ്ഥാപിച്ചും നിരീക്ഷണത്തിന് പ്രത്യേകം ജീവനക്കാരെ നിയമിച്ചും ഇവിടെ ദേവസ്വം ബോർഡ് ജാഗ്രതയിലാണ്. നട തുറന്ന തിങ്കളാഴ്ച രാത്രിയിൽ സന്നിധാനത്തെ അന്നദാന മണ്ഡപത്തിലും ചിലർ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. അന്നദാന കരാർ ലഭിക്കാതെ പോയതിന്‍റെ പേരിലാണ് പ്രകോപനം. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇന്നലെ മന്ത്രി മുരളീധരൻ പരസ്യ പ്രതികരണത്തിന് തയാറായത്.

ശബരിമലയിലെ ഭക്ഷണത്തിൽപോലും മായം ചേർക്കാൻ തയാറുള്ള ശക്തികളുണ്ടെന്ന് പറഞ്ഞ മന്ത്രി എലിയെ കൊണ്ടിട്ടാൽ എന്ത് ചെയ്യുമെന്നും ചോദിച്ചു. ചെറുതായി സംഭവിക്കാനിടയുള്ള പാളിച്ചകൾപോലും സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിലപാടുകളോട് ആദ്യം വിയോജിച്ച് നിന്ന മന്ത്രി കെ. മുരളീധരൻ ഇപ്പോൾ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയാണ് മുന്നോട്ടുപോകുന്നത്.

അരവണ നിർമാണത്തിനുള്ള അവശ്യ വസ്തുക്കൾ വാങ്ങുന്നതിന് കരാറിൽ ഏർപ്പെടുന്നതിൽ അടക്കം ഉണ്ടായ കാലതാമസം ഉന്നത ഉദ്യോഗസ്ഥരുടെ ആസൂതിത ശ്രമങ്ങളുടെ ഭാഗമായിരുന്നു എന്നതിന്റെ തെളിവ് ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രതിദിനം മൂന്ന് ലക്ഷം ടിൻ നിർമാണം നടക്കുന്നതിനാൽ അരവണയുടെ ആശങ്ക ഒഴിവായിട്ടുണ്ട്.

വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തർക്ക് മനം നിറഞ്ഞ് ദർശനം

ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ഭക്തസഹസ്രങ്ങൾക്ക് മനം നിറഞ്ഞ് ദർശനം. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. മാളികപ്പുറത്ത് മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയും നട തുറന്നു. പിന്നാലെ ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന തീർഥാടകർ ശരണമന്ത്രം മുഴക്കി പതിനെട്ടാംപടി കയറി ശ്രീകോവിൽ നടയിലെത്തി ദർശനം നടത്തി. മന്ത്രി കെ. മുരളീധരൻ, കെ.യു. ജനീഷ് കുമാർ എം.എൽ.എ എന്നിവരും ദർശനത്തിനെത്തിയിരുന്നു.

നിർമാല്യ ദർശനത്തിനും അഭിഷേകത്തിനും ശേഷം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. 3.30ന് നെയ്യഭിഷേകം ആരംഭിച്ചു. അഷ്ടാഭിഷേകത്തിനും ഉഷഃപൂജക്കും ശേഷം കിഴക്കേ മുഖമണ്ഡപത്തിൽ കുട്ടികളുടെ ചോറൂണ് വഴിപാട് നടന്നു. പുലർച്ചെ വലിയനടപന്തലും കഴിഞ്ഞ് കാത്തുനിന്ന ഭക്തർ ദർശനം നടത്തിയതോടെ സന്നിധാനത്ത് തിരക്ക് കാര്യമായി കുറഞ്ഞു. കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവക്കുശേഷം ഉച്ചക്ക് ഒന്നിന് നടയടച്ചു. ഉച്ചക്ക് ശേഷം മൂന്നിന് നടതുറന്ന് വൈകീട്ട് 6.30ന് ദീപാരാധനക്കും പുഷ്പാഭിഷേകത്തിനും അത്താഴപൂജക്കും മാളികപ്പുറത്ത് ഭഗവതിസേവക്കും ശേഷം രാത്രി 11ന് നടയടച്ചു.

ആദ്യ ദിവസം അരവണ, അപ്പം പ്രസാദങ്ങളും തിരക്കില്ലാതെ ഭക്തർക്ക് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോൾ 40 ലക്ഷത്തിനടുത്ത് അരവണയാണ് കരുതൽ ശേഖരമായി ഉണ്ടായിരുന്നത്. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായതോടെ ദിനം പ്രതി മൂന്ന് ലക്ഷം ടിൻ അരവണ നിർമിക്കുന്നുണ്ട്. ഇത് മുടക്കമില്ലാതെ തുടർന്നാൽ അരവണ പ്രതിസന്ധി ഉണ്ടാകില്ല. തിരക്ക് കൂടിയാൽ പ്രതിദിനം പരമാവധി മൂ ലക്ഷം ടിൻ അരവണയാണ് ആവശ്യമായി വരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala
Next Story