ശബരിമല: തിങ്കളാഴ്ച ബുക്കിങ് 1.07 ലക്ഷം
text_fieldsശബരിമല: ദർശനത്തിനായി തിങ്കളാഴ്ച ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേർ. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരുലക്ഷത്തിന് മുകളിൽ ബുക്കിങ് വരുന്നത്. തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടമായേ കടത്തിവിടൂ. ഇതിനായി ഒരോ പോയന്റിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ശബരിമല സ്പെഷൽ ഓഫിസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

