ശബരിമല വിഷയം: ദേവസ്വം ബോർഡിെൻറ നിർണായകയോഗം ഇന്ന്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം, സുരക്ഷ ഉൾപ്പെടെ കാര്യങ്ങൾ ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ബുധനാഴ്ച ചേരും. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കണമോയെന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കും. എന്നാൽ, മുഖ്യമന്ത്രി അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ അതുസംബന്ധിച്ച തീരുമാനമുണ്ടാകില്ലെന്നാണ് വിവരം.
വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാവും തീരുമാനം. പാര്‍ട്ടിയുടെയോ സര്ക്കാറിെൻറേയാ അഭിപ്രായം ദേവസ്വം ബോര്‍ഡ് പിന്തുടരേണ്ടതില്ലെന്നാണ് ദേവസ്വംമന്ത്രി പറയുന്നത്. എന്നാലും, ഏകപക്ഷീയ നിലപാടുണ്ടാകില്ലെന്നാണ് ബോർഡ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഇൗമാസം 17ന് മാസപൂജക്ക് ശബരിമല തുറക്കുംമുമ്പ് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. അതിനുള്ള സുരക്ഷസംവിധാനങ്ങൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നാണ് പൊലീസ് പറയുന്നു. ശബരിമല വിഷയത്തിൽ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. എന്നാൽ, വിധിക്കെതിരെ ഹിന്ദുസംഘടനകൾ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
