Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരി റെയിൽ: ​1900...

ശബരി റെയിൽ: ​1900 കോ​ടിയു​ടെ പ​ദ്ധ​തി​ക്ക്​ കി​ഫ്​​ബി അം​ഗീ​കാ​രം; എം.സി റോഡിന്​ 5217 കോടി

text_fields
bookmark_border
ശബരി റെയിൽ: ​1900 കോ​ടിയു​ടെ പ​ദ്ധ​തി​ക്ക്​ കി​ഫ്​​ബി അം​ഗീ​കാ​രം; എം.സി റോഡിന്​ 5217 കോടി
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി റെ​യി​ൽ​വേ പാ​ത​ക്കാ​യി ​1,900 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക്​ കി​ഫ്​​ബി അം​ഗീ​കാ​രം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം. ഇ​തോ​ടെ ദ​ശ​ക​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ശ​ബ​രി പ​ദ്ധ​തി​ക്ക് വേ​ഗ​ത കൈ​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​ദ്ധ​തി​യു​ടെ 50 ശ​ത​മാ​നം ചെ​ല​വ് സം​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ തു​ക വി​നി​യോ​ഗി​ക്കു​ക​യെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. പ​ദ്ധ​തി​ക്കാ​യി 1900 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​ൻ കി​ഫ്​​ബി സി.​ഇ.​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​നി ഭ​ര​ണാ​നു​മ​തി​യു​ടെ​യോ മ​റ്റ്​ ഉ​ത്ത​ര​വു​ക​ളു​ടേ​യോ ആ​വ​ശ്യ​മി​ല്ല. പ​ദ്ധ​തി തി​രു​വ​ന​ന്ത​പു​രം വ​രെ നീ​ട്ടു​ന്ന​ത്​ മ​ല​യോ​ര മേ​ഖ​ല​യി​ലെ റെ​യി​ൽ ക​ണ​ക്ടി​വി​റ്റി​ൽ വ​ലി​യ മാ​റ്റം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ മ​​​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

കേ​ശ​വ​ദാ​സ​പു​രം മു​ത​ൽ അ​ങ്ക​മാ​ലി​വ​രെ​യു​ള്ള എം.​സി റോ​ഡ്​ നാ​ല്​ വ​രി​യാ​യി വി​ക​സ​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട ചെ​ല​വു​ക​ൾ​ക്ക് 5217 കോ​ടി​യു​ടെ പ​ദ്ധ​തി​ക്കും ബോ​ർ​ഡ്​ അം​ഗീ​കാ​രം ന​ൽ​കി. കി​ളി​മാ​നൂ​ർ, നി​ല​മേ​ൽ, ച​ട​യ​മം​ഗ​ലം, ആ​യൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​​ലെ ബൈ​പാ​സു​ക​ൾ​ക്കാ​യാ​ണ്​ തു​ക വി​നി​യോ​ഗി​ക്കു​ക. കൊ​ട്ടാ​ര​ക്ക​ര ബൈ​പാ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​ര​ത്തേ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി 250 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ബോ​ർ​ഡ്​ അം​ഗീ​കാ​രം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വേ​ളി​യി​ൽ കെ-​സ്പേ​സി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 600 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 14 പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി 689.45 കോ​ടി രൂ​പ​യു​ടെ ധ​നാ​നു​മ​തി​യും ന​ൽ​കി.

ഇ​തു​വ​രെ 98,836.83 കോ​ടി രൂ​പ​യു​ടെ 1237 പ​ദ്ധ​തി​ക​ൾ​ക്ക് കി​ഫ്ബി അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ളു​ടെ തു​ക​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ത് 1.10 ല​ക്ഷം കോ​ടി രൂ​പ​യോ​ളം വ​രും. 38,000 കോ​ടി ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 25,000 കോ​ടി​യു​ടേ​ത് പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളാ​ണ്.

അ​നു​മ​തി ല​ഭി​ച്ച പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ

  • വി​വി​ധ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ -210.51 കോ​ടി.
  • കോ​ഴി​ക്കോ​ട് പി.​യു.​കെ.​സി റോ​ഡ് -166.55 കോ​ടി​യു​ടെ രൂ​പ
  • സം​സ്ഥാ​ന​വ്യാ​പ​ക​മാ​യ ‘വ​ർ​ക്ക് നി​യ​ർ ഹോം’ ​പ​ദ്ധ​തി -153 കോ​ടി
  • തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​നം -136.79 കോ​ടി
  • തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം വി​ക​സ​നം -87.68 കോ​ടി
  • ക​നോ​ലി ക​നാ​ൽ വി​ക​സ​നം -73.21 കോ​ടി
  • വ​ള​പ​ട്ട​ണം പു​ഴ​ക്ക് കു​റു​കെ ക​ല്ലൂ​രി​ക്ക​ട​വ് പാ​ലം നി​ർ​മാ​ണം -45.89 കോ​ടി
  • കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ക​സ​നം -26.59 കോ​ടി
  • കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം -26.59 കോ​ടി
  • ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം സാം​സ്കാ​രി​ക സ​മു​ച്ച​യം -25 കോ​ടി
  • മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​ണ്ടേ​ങ്ങ​ര-​പു​ള്ളി​പ്പാ​ടം-​ഓ​ട​യ്ക്ക​ൽ-​വീ​ട്ടി​ക്കു​ന്ന് റോ​ഡ്​ ന​വീ​ക​ര​ണം -19.52 കോ​ടി
  • പാ​ല​ക്കാ​ട് പ​ട്ടാ​മ്പി-​ആ​ര​യൂ​ർ റോ​ഡ് -16.99 കോ​ടി
  • മ​ല​പ്പു​റം കു​ണ്ടൂ​ർ​ത്തോ​ട് ന​വീ​ക​ര​ണം -15.80 കോ​ടി
  • തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ -14.78 കോ​ടി
  • ആ​റ​ന്മു​ള ബോ​ട്ട് റേ​സി​ങ്​ ഗാ​ല​റി, പ​മ്പ ന​ദീ​തീ​ര സം​ര​ക്ഷ​ണം, ന​ട​പ്പാ​ത പ​ദ്ധ​തി​ക​ൾ -10 കോ​ടി
  • മു​ണ്ട​യ്ക്ക​ൽ പാ​പ​നാ​ശം മു​ത​ൽ കൊ​ല്ലം ബീ​ച്ച് വ​രെ തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -9.77 കോ​ടി
  • കി​ഫ്‌​ബി മു​ഖേ​ന പൂ​ർ​ത്തി​യാ​യ വി​വി​ധ കാ​യി​ക സ​മു​ച്ച​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ -9.42 കോ​ടി
  • മം​ഗ​ള​വ​നം ഉ​പ​ക​നാ​ലി‌​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ -6.19 കോ​ടി
  • എ​ച്ച്.​എം.​ടി ജ​ങ്ഷ​ൻ വി​ക​സ​നം -6.18 കോ​ടി
  • കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ റി​ങ് റോ​ഡ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ -5.08 കോ​ടി
  • ഷൊ​ർ​ണൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ആ​ധു​നി​ക ഗ്യാ​സ് ക്രി​മ​റ്റോ​റി​യം പ​ദ്ധ​തി -3.43 കോ​ടി
  • തി​രു​വ​ന​ന്ത​പു​രം അ​യ്യാ വൈ​കു​ണ്ഠ സ്വാ​മി സ്മാ​ര​ക, സാം​സ്കാ​രി​ക കേ​ന്ദ്രം -3.16 കോ​ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabari railkiifbKerala News
News Summary - Sabari Rail: KIIFB approves Rs 1900 crore project; Rs 5217 crore for MC Road
Next Story