‘സാകി’ന് മാർഗരേഖയായി; അടുത്ത മാസം പ്രവർത്തനം തുടങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കോഴ്സു കളും ഫണ്ടും അനുവദിക്കുന്നതിന് അക്രഡിറ്റേഷൻ നിർബന്ധമാക്കുന്നു. ഇതിനനുസൃതമായ ര ീതിയിൽ നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ നിലവിൽ വരു ന്ന സ്റ്റേറ്റ് അസസ്െമൻറ് ആൻഡ് അക്രഡിറ്റേഷൻ സെൻറർ (സാക്) മാർഗരേഖക്ക് അന്തി മരൂപമായി.
നിലവിൽ കേന്ദ്രസർക്കാർ റുസ പദ്ധതിയിൽ നാക് അക്രഡിറ്റേഷൻ ഉള്ള കോളജ ുകൾക്ക് മാത്രമാണ് ഫണ്ട് അനുവദിക്കുന്നത്. റുസ ഫണ്ടിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന വുമാണ്. ഇതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് ഭാവിയിൽ പൂർണമായും അക്രഡിറ്റേഷൻ ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമാകുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
സംസ്ഥാനത്തെ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്രഡിറ്റേഷൻ പരിധിയിൽ കൊണ്ടുവരാനും നാക് അക്രഡിറ്റേഷന് സജ്ജമാക്കാനുമാണ് ‘സാക്’ നിലവിൽ വരുന്നത്. സംസ്ഥാനത്ത് 1475 കോളജുകളും 13 സർവകലാശാലകളും ഉണ്ടെങ്കിലും നാക്/എൻ.ബി.എ അക്രഡിറ്റേഷനുള്ളത് 218 സ്ഥാപനങ്ങൾക്ക് മാത്രമാണ്.
നാക് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളിൽ നിന്ന് 70 ശതമാനവും സംസ്ഥാനത്തെ പ്രത്യേക ഘടകങ്ങൾ പരിഗണിച്ച് രൂപപ്പെടുത്തിയ 30 ശതമാനം മാനദണ്ഡങ്ങളും ചേർത്തായിരിക്കും ഇത് നടപ്പാക്കുക. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ അടുത്തമാസം തന്നെ സാക് പ്രവർത്തനം തുടങ്ങുമെന്ന് മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറഞ്ഞു. മതനിരപേക്ഷത, ജനാധിപത്യം, ശാസ്ത്രീയ മനോഭാവം തുടങ്ങിയ മാനദണ്ഡങ്ങൾ ആയിരിക്കും കേരളത്തിെൻറ പ്രത്യേക ഘടകങ്ങളായി അസസ്മെൻറിന് പരിഗണിക്കുക. പാഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വീകരിച്ച സമീപനം ശാസ്ത്രീയ മനോഭാവത്തിൽ പരിഗണിക്കണമെന്ന് ഇതുസംബന്ധിച്ച് വെള്ളിയാഴ്ച നടന്ന വിദഗ്ധ സമിതിയുടെ കൂടിയാലോചന യോഗത്തിൽ നിർദേശം ഉയർന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരെ ഉൾക്കൊള്ളുന്നത് പ്രത്യേക മാനദണ്ഡമായി മാറും. നാകിനെ നിയന്ത്രണ സ്വഭാവമുള്ള ഉന്നത സമിതിയാക്കി മാറ്റുകയും അക്രഡിറ്റേഷന് കൂടുതൽ ഏജൻസികൾ വരണമെന്നുമുള്ള കരട് ദേശീയ വിദ്യാഭ്യാസ നയത്തിെൻറ പശ്ചാത്തലത്തിൽ സാകിന് കൂടുതൽ സാധ്യതകളുണ്ടെന്ന് യോഗത്തിൽ പെങ്കടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
1000 പോയൻറിൽ നാക് മാനദണ്ഡപ്രകാരം സ്ഥാപനങ്ങളെ വിലയിരുത്തും. സംസ്ഥാനത്തെ മാനദണ്ഡപ്രകാരം 300 പോയൻറിലും വിലയിരുത്തും. ഇവ രണ്ടും ചേർത്ത് 1000 പോയൻറിലേക്ക് മാറ്റും. രണ്ടിലുമായി ലഭിക്കുന്ന നാക് -സാക് കോംബോ സ്കോർ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനതലത്തിൽ റാങ്കിങ് നടത്തും. ഒാൺലൈൻ അപേക്ഷ സ്വീകരിച്ചായിരിക്കും ഗ്രേഡിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
