Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊരാളുങ്കൽ സൊസൈറ്റിയുടെ തലപ്പത്ത് ഇനി എസ്. ഷാജു; കെ.പ്രവീൺ കുമാർ മാനേജിങ് ഡയറക്ടർ

text_fields
bookmark_border
https://www.madhyamam.com/tags/uralungal
cancel
camera_alt

എസ്​. ഷാജു

കോഴിക്കോട്​: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്​) ചെയർമാനായി എസ്​. ഷാജു തെരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. ഫിനാൻസ് വിഭാഗം ചീഫ്​ ജനറൽ മാനേജറായിരുന്ന കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല.

മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. സൊസൈറ്റിയുടെ 11ാമത്തെ ചെയർമാനാണ് ഷാജു. ’97ൽ യു.എൽ.സി.സി.എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു, പിന്നീട് സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവഹിച്ചശേഷം 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എം.ഡിയുമായി പ്രവർത്തിച്ചു.

യു.എൽ സൈബർ പാർക്ക്, യു.എൽ ടെക്നോളജി സൊല്യൂഷൻസ് തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധസ്ഥാപനങ്ങളുടെ രൂപവത്ക്കരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായി.

നിർമാണ അടിസ്ഥാന സൗകര്യ മേഖലകളിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, കേരളത്തിനു പുറത്തും പ്രവർത്തനം വ്യാപിപ്പിക്കുകയും അന്താരാഷ്ട്രതലത്തിലേക്ക്​ സൊസൈറ്റിയുടെ പ്രവർത്തന പദ്ധതികൾ എത്തിക്കുകയമാണ്​ പുതിയ ചെയർമാന്​ കീഴിൽ സൊസൈറ്റി ലക്ഷ്യമിടുന്നത്​. ഐ.ടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാനും ലക്ഷ്യമുണ്ടെന്ന്​ എസ്​. ഷാജു പറഞ്ഞു.

1995 മുതൽ 2026 ​വരെ രമേശൻ പാലേരിയായിരുന്നു സൊസൈറ്റിയുടെ തലപ്പത്ത്. ’95​ൽ യു.​എ​ൽ.​സി.​സി.​എ​സിയു​ടെ പ​ത്താ​മ​ത്തെ പ്ര​സി​ഡ​ന്റാ​യാ​ണ് 35ാം വ​യ​സ്സി​ൽ അദ്ദേഹം ചു​മ​ത​ല​യേ​റ്റ​ത്. 1925-ൽ സൊസൈറ്റി രൂപവത്കരിച്ച 14 പേരിൽ ഒരാൾ രമേശന്റെ മുത്തച്ഛൻ പാലേരി ചന്തൻ മാസ്റ്ററായിരുന്നു. 1931 മുതൽ 18 വർഷം അദ്ദേഹം സംഘത്തെ നയിച്ചു. 1952 മുതൽ 84 വരെ പ്രസിഡന്റായത് രമേശന്റെ അച്ഛനായ പാലേരി കണാരൻ മാസ്റ്ററാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story