Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​. രാജേന്ദ്രൻ...

എസ്​. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശം ഉണ്ടാകാൻ പാടില്ലാത്തത്​ -എ. വിജയരാഘവൻ

text_fields
bookmark_border
എസ്​. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശം ഉണ്ടാകാൻ പാടില്ലാത്തത്​ -എ. വിജയരാഘവൻ
cancel

തിരുവനന്തപുരം: ദേവികുളം സബ്​ കലക്​ടർ രേണു രാജിനെതിരെ എസ്​. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശങ്ങളെ തള്ളി എൽ.ഡി. എഫ്​ കൺവീനർ എ. വിജയരാഘവൻ.

എം.എൽ.എയുടെ ഭാഗത്തു നിന്ന്​ മാന്യമായ പെരുമാറ്റ രീതിയിൽ ദൗർബല്യമുണ്ടായെന്നും സ്ത് രീകൾക്കെതിരായ ഇത്തരം പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. എസ്. രാജേന്ദ്രൻ എം.എൽ.എ സബ് കലക്ടർക്കെതിരെ നടത്തിയത് ഒറ്റപ്പെട്ട സംഭവമാണ്​. അത്തരം കാര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്​. പല പാർട്ടികളും മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ചില പാർട്ടികൾ അറിയിച്ചിട്ടുണ്ട്. വിജയ സാധ്യത പരിഗണിച്ച്​ സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കുമെന്നും എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonnarkerala newsdevikulammalayalam newsS. Rajendran MLAA. Vijayraghavan
News Summary - S. Rajendran's statement; should be avoided, said A. Vijayraghavan -kerala news
Next Story