Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോശം പരാമർശം: എസ്. രാജേന്ദ്രനോട് സി.പി.എം വിശദീകരണം തേടും

text_fields
bookmark_border
  • എം.എൽ.എയെ സി.പി.എം നിയന്ത്രിക്കണമെന്ന് സി.പി.ഐ
മോശം പരാമർശം: എസ്. രാജേന്ദ്രനോട് സി.പി.എം വിശദീകരണം തേടും
cancel

ദേവികുളം: ദേവികുളം സബ് കലക്ടർ രേണു രാജിനെതിരെ മോശം പരാമർശം നടത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എയോട് പാർട്ടി വിശദീകര ണം തേടുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാവില്ല. സബ് കലക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കുമെന്നും കെ.കെ ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എസ്. രാജേന്ദ്രൻ എം.എൽ.എയെ തള്ളി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി രംഗത്തെത്തി. എം.എൽ.എയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ പറഞ്ഞു. മോശം പരാമർശം നടത്തിയ എം.എൽ.എയെ സി.പി.എം നിയന്ത്രിക്കണം. അനധികൃത നിർമാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ല. പഞ്ചായത്ത് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - S Rajendran Renu Raj KK Jayachandran -Kerala News
Next Story