Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശങ്കയുയർത്തി ബസുകളിലെ...

ആശങ്കയുയർത്തി ബസുകളിലെ തിരക്ക്​; അധിക സർവിസുകൾ നടത്തി കെ.എസ്​.ആർ.ടി.സി

text_fields
bookmark_border
ആശങ്കയുയർത്തി ബസുകളിലെ തിരക്ക്​; അധിക സർവിസുകൾ നടത്തി കെ.എസ്​.ആർ.ടി.സി
cancel
camera_alt??????????-????? ?????????????? ???????? ???? ??????????? ?????? ???????????? ????????

കോട്ടയം: കേരളത്തിൽ പുതുതായി കോവിഡ്​ 19 ബാധിക്കുന്നവരുടെ എണ്ണം തുടർച്ചയായി മൂന്നക്കം കടന്ന്​ സാമൂഹിക വ്യാപനത്തി​​െൻറ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ബസുകളിലെ തിരക്ക്​ ആശങ്ക ഉയർത്തുകയാണ്​.

ലോക്​ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്​ഥാനത്തെ സർക്കാർ ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തിങ്കളാഴ്​ച രാവിലെ കെ.എസ്​.ആർ.ടി.സി ബസുകളിലും അപൂർവമായി നിരത്തിലിറങ്ങിയ സ്വകാര്യ ബസുകളിലും നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. നിന്ന്​ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന മാർഗ നിർദേശം നിലനിൽക്കെ, ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്ന്​ യാത്ര ചെയ്യുന്ന കാഴ്​ചയാണ്​ തിങ്കളാഴ്​ച രാവിലെ മിക്ക ബസുകളിലും കണ്ടത്​.

മാസ്​ക്​ ധരിക്കാതെ യാ​​ത്ര ചെയ്​തവരും ഉണ്ടെന്നത്​ സംഭവത്തി​​െൻറ ഗൗരവം വർധിപ്പിക്കുന്നു. നിബന്ധനകൾ പാലിച്ചുകൊണ്ട്​ സർവിസ്​ നടത്തുന്നത്​ നഷ്​ടത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി തിങ്കളാഴ്​ച മുതൽ നിരത്തിലിറങ്ങില്ലെന്ന്​ സ്വകാര്യ ബസുടമകൾ തീരുമാനിച്ചിരുന്നു. കെ.എസ്​.ആർ.ടി.സയാക​ട്ടെ, ഈ പ്രതിസന്ധി പരിഹരിക്കാൻ അധിക ബസുകൾ നിരത്തിലിറക്കിയുമില്ല. ഇതാണ്​ യാത്രാ പ്രതിസന്ധിക്ക്​ കാരണമായത്​. 

കുന്ദംകുളം-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ രാവിലെ തിക്കിത്തിരക്കി കയറിയ യാത്രക്കാരോട്​ ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഏ​െറ നേരം കാത്തുനിന്നിട്ടും കെ.എസ്​.ആർ.ടി.സി ബസ്​ വരാഞ്ഞതിനാൽ ഇങ്ങ​െന യാത്ര ചെയ്യേണ്ടി വന്നു എന്നാണ്​. അതേസമയം, തിരക്ക്​ പരിഗണിച്ച്​ കെ.എസ്​.ആർ.ടി.സി ഒാരോ ഡി​േപ്പായിൽ നിന്നും അഞ്ച്​ സർവിസ്​ വീതം അധികമായി നടത്തുകയും ചെയ്​തിരുന്നു.

സംസ്​ഥാനത്ത്​ മൊത്തം 2248 കെ.എസ്​.ആർ.ടി.സി ബസുകളാണ്​ സർവിസ്​ നടത്തുന്നത്​. ഇവയാണ്​ അധിക സർവിസിനായി ഉപയോഗിച്ചതും. ആവശ്യമെ​ങ്കിൽ വൈകുന്നേരവും അധിക സർവിസുകൾ ഓരോ ഡിപ്പോയിൽ നിന്നും നടത്തുമെന്നും കെ.എസ്​.ആർ.ടി.സി അധികൃതർ വ്യക്​തമാക്കി. സ്വകാര്യ ബസുകളിൽ ഭൂരിപക്ഷവും സർവിസ്​ നടത്താത്ത സാഹചര്യത്തിൽ നാളെ മുതൽ കെ.എസ്​.ആർ.ടി.സി കൂടുതൽ ബസുകൾ നിരത്തിലറക്കുമെന്നാണ്​ പ്രതീക്ഷ. 

സർവിസുകൾ നഷ്​ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ്​ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാത്തത്​. എന്നാൽ, തങ്ങൾ സമരത്തിന്​ ആഹ്വാനം ചെയ്​തിട്ടില്ലെന്ന്​ ബസുടമ സംയുക്​ത സമരസമിതി ജനറൽ കൺവീനർ ടി. ഗോപിനാഥ്​ പറയുന്നു. വരവും ചെലവും തമ്മിൽ ഒത്തുപോകാത്തതിനാൽ ആവശ്യമുള്ളവർക്ക്​ സർവിസ്​ നടത്തുന്നതിൽനിന്ന്​ വിട്ടുനിൽക്കാമെന്നാണ്​ നിർദേശം നൽകിയത്​. കനത്ത നഷ്​ടമായതിനാലാണ്​ ഭൂരിപക്ഷം ബസുടമകളും സർവിസ് നടത്താത്തതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞമാസം 22 മുതലാണ്​ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി തുടങ്ങിയത്​. ടിക്കറ്റ്​ നിരക്കിൽ അഞ്ച്​ ശതമാനം വർധന സർക്കാർ നൽകിയിരുന്നു. എന്നാൽ, ഈമാസം ഒന്നിന്​ ഈ വർധന സർക്കാർ എടുത്തുകളഞ്ഞു. ഇതേ തുടർന്നാണ്​ സ്വകാര്യ ബസുടമകൾ സർവിസ്​ നടത്തുന്നതിൽനിന്ന്​ വിട്ടുനിൽക്കാൻ തീരുമാനിച്ചത്​. നിരക്ക്​ വർധന സംബന്ധിച്ച്​ ചർച്ച ചെയ്യാൻമുഖ്യമന്ത്രിയെ കാണുമെന്ന്​ ടി. ഗോപിനാഥ്​ പറഞ്ഞു. എന്നാൽ, ബസ്​ ചാർജ്​ കൂട്ടില്ലെന്ന നിലപാടിലാണ്​ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ​   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscovid 19rush in kerala buses​Covid 19
News Summary - Rush in buses will cause community spreading -Kerala news
Next Story