കെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാര്‍ക്കല്ലാതെ അസാധുനോട്ടിന് ചില്ലറ നല്‍കിയാല്‍ നടപടി
text_fieldsതിരുവനന്തപുരം: ബസുകളില്‍ യാത്രക്കാരില്‍നിന്നല്ലാതെ നിരോധിതനോട്ടുകള്‍ സ്വീകരിച്ച് ചില്ലറ നല്‍കിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ.എസ്.എസ്.ആര്‍.ടി.സി സര്‍ക്കുലര്‍. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി വ്യക്തികളും സ്ഥാപനങ്ങളും അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ ശ്രമിക്കുന്നെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളില്‍ ജീവനക്കാരും ഉള്‍പ്പെടുന്നതായി പരാതിയുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ സല്‍പേരിന് കളങ്കമാകുന്ന പ്രവണതകള്‍ ന്യായീകരിക്കാനാവില്ളെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
പ്രതിദിന കലക്ഷനായി കണ്ടക്ടര്‍മാര്‍ ഡിപ്പോകളില്‍ അടക്കുന്ന ചില്ലറ നോട്ടുകള്‍ ബാങ്കുകളില്‍ എത്തുന്നില്ളെന്നാണ് പ്രധാന ആക്ഷേപം. കണ്ടക്ടര്‍മാര്‍ കൗണ്ടറുകളില്‍ കലക്ഷന്‍ ചില്ലറയായി നല്‍കിയാലും ബാങ്കുകളിലത്തെുന്നത് 500, 1000 രൂപയുടെ പഴയനോട്ടുകളാണ്. രണ്ടും മൂന്നും ലക്ഷം രൂപക്ക് നൂറുരൂപ നോട്ടുകള്‍ നല്‍കുന്നുണ്ട്.ഒരോ ഇനത്തിലുമുള്ള നോട്ടുകള്‍ എത്രയുണ്ടെന്ന് കൃത്യമായി എഴുതിയാണ് കണ്ടക്ടര്‍മാര്‍ ഡിപ്പോകളില്‍ തുക അടക്കുന്നത്. എന്നാല്‍, ഇതേ അനുപാതത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ സാധുവായ നോട്ടുകള്‍ എത്തുന്നില്ല. വായ്പ തിരിച്ചടവിനായി മിക്ക ഡിപ്പോകളിലെയും വരുമാനം ബാങ്ക് അക്കൗണ്ടുകളിലേക്ക് അടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
