ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsചന്തിരൂർ ദേശീയപാതയിൽ കാറിന് തീപ്പിടിച്ചപ്പോൾ
അരൂർ: ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം രാവിലെയാണ് സംഭവം. കാർ ഓടിച്ചിരുന്ന പൊന്നാംവെളി സ്വദേശി വിഷ്ണു (27) അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ചന്തിരൂരിലെ ബന്ധുവീട്ടിൽ എത്തുന്നതിനു വേണ്ടി വിഷ്ണു വരുന്ന വഴിയാണ് തീപ്പിടിത്തം. ചന്തിരൂർ പാലത്തിനു സമീപം വെച്ച് തന്നെ നാട്ടുകാർ കാറിൽ നിന്നുയരുന്ന പുകയെക്കുറിച്ച് വിളിച്ചുപറയുന്നുണ്ടായിരുന്നു. എത്തേണ്ട സ്ഥലമായതിനെ തുടർന്ന് മീഡിയൻ ഗ്യാപ്പിലൂടെ കാർ വളക്കുന്നതിനിടയിലാണ് തീ ആളിപ്പടരുന്നത് വിഷ്ണുവിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.
അരൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കാർ പൂർണമായും കത്തി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

