Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓടുന്ന ബുള്ളറ്റിന്​...

ഓടുന്ന ബുള്ളറ്റിന്​ തീപിടിച്ചു; നിർത്തിയിട്ട നാല്​ വാഹനങ്ങളും കത്തിനശിച്ചു

text_fields
bookmark_border
ഓടുന്ന ബുള്ളറ്റിന്​ തീപിടിച്ചു; നിർത്തിയിട്ട നാല്​ വാഹനങ്ങളും കത്തിനശിച്ചു
cancel
camera_alt

കൊല്ലം രണ്ടാംകുറ്റിയിൽ തീപിടിച്ച വാഹനങ്ങൾ

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന്​ തീപിടിച്ചു. പ്രാണരക്ഷാർഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയപ്പോൾ തീപടർന്ന്​ അവിടെ നിർത്തിയിട്ടിരുന്ന കാറും ​ഓട്ടോറിക്ഷയും ഉൾപ്പെടെ നാല്​ വാഹനങ്ങൾ കത്തിനശിച്ചു.

കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക്​ 12.30ഓടെയാണ്​ സംഭവം. കൊല്ലം സ്വദേശിയായ യുവാവ്​ ബുള്ളറ്റ്​ ഓടിച്ചുവരുന്നതിനിടയിൽ വാഹനത്തിൽനിന്ന്​ പുക വരുന്നത്​ കണ്ട്​ വഴിയോരത്ത്​ നിർത്തുകയും ഇറങ്ങി ​ഓടിമാറുകയുമായിരുന്നു.

പെട്ടെന്ന്​ തീ ബുള്ളറ്റിൽ പടരുകയും സമീപത്ത്​ പാർക്ക്​ ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട്​ ബൈക്കുകളി​ലേക്കും തീപിടിക്കുകയും ചെയ്തു.

കടപ്പാക്കടയിൽ നിന്ന്​ അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ മുഴുവൻ തീപടർന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ്​ തീ അണച്ചത്​. അഞ്ച്​ വാഹനങ്ങളും പൂർണമായും നശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle firefire
News Summary - Running bullet catches fire; Four other vehicles burn
Next Story