‘റൺ ഫോർ വയനാട്’; മുംബൈ മാരത്തണിൽ ഡോ. കെ.എം. എബ്രഹാം പങ്കെടുക്കും
text_fieldsവയനാട്ടിൽ വൻനാശം വിതച്ച ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യവുമായി മുംബൈ മാരത്തൺ ഓടാനൊരുങ്ങി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. എബ്രഹാം. കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്‌സിയും ഫ്‌ളാഗും കൈമാറി. മന്ത്രിസഭായോഗ ശേഷം മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
‘റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്‌സിയിലും ഫ്‌ളാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. അക്കൗണ്ട് വിശദാംശങ്ങളും ജഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസിയായ കിഫ് കോണിന്റെ ചെയർമാൻ കൂടിയാണ് ഡോ. കെ.എം. എബ്രഹാം.
42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19ന് നടക്കുന്ന മുംബൈ മാരത്തൺ. നേരത്തെ, ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും കെ.എം. എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താഴെ നൽകിയ ലിങ്ക് വഴി സംഭാവനകൾ നൽകാം: https://donation.cmdrf.kerala.gov.in/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

