Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

25നകം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
25നകം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന പ്രചാരണം വ്യാജം; സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ്
cancel

തിരുവനന്തപുരം: സെപ്റ്റംബർ 25നകം ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് മോട്ടോർ ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചേയ്യേണ്ടത് ആവശ്യമാണെങ്കിലും ഇതിനായി അവസാന തീയതിയോ സമയ പരിധിയോ വകുപ്പ് നിഷ്കർഷിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും സമൂഹമാധ്യമ കുറിപ്പിലൂടെ വകുപ്പ് അഭ്യർഥിച്ചു. ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ-ചെല്ലാൻ സന്ദേശങ്ങൾ, ലൈസൻസ് പുതുക്കൽ, വിലാസം മാറ്റൽ, മറ്റ് ഓൺലൈൻ സേവനങ്ങൾ, സ്മാർട്ട് കാർഡ് വിതരണം തുടങ്ങിയ സുപ്രധാന വിവരങ്ങൾ സമയബന്ധിതമായി ഡ്രൈവർമാരിലേക്ക് എത്തിക്കുന്നതിനാണ് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് നൽകിയത്.

[4:57 pm, 23/09/2026] Madhyamam: https://www.facebook.com/100064620492466/posts/1582329883931013/?rdid=ZUYroyh3iApx5oXo [4:57 pm, 23/09/2026] Aslam Dtp:

മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ സ്മാർട്ട്‌ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ലൈസൻസുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കാം. ഇതിനായുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു:

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ parivahan.gov.in സന്ദർശിക്കുക.

ഹോം പേജിലെ 'Online Services' എന്ന ടാബിൽ നിന്ന് 'Drivers/ Learners License Related Services' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

തുടർന്ന് വരുന്ന പേജിൽ സംസ്ഥാനമായി 'Kerala' എന്നത് സെലക്ട് ചെയ്യുക.

പേജിന്റെ മുകൾഭാഗത്തുള്ള മെനുവിൽ 'Others' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 'Update Mobile Number' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

'Select Criteria' എന്ന ഭാഗത്ത് 'Driving License' എന്ന് സെലക്ട് ചെയ്യുക.

ഡ്രൈവിങ് ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ കൃത്യമായി നൽകി 'Submit' ക്ലിക്ക് ചെയ്യുക.

ലൈസൻസ് ഉടമയുടെ വിവരങ്ങൾ സ്‌ക്രീനിൽ തെളിയുമ്പോൾ അത് ശരിയാണെന്ന് ഉറപ്പുവരുത്തി 'Proceed' നൽകുക.

അതിനുശേഷം പുതിയ മൊബൈൽ നമ്പറും, നമ്പർ മാറ്റുന്നതിനുള്ള കാരണവും നൽകി സമർപ്പിക്കുക.

നിങ്ങൾ നൽകിയ പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒരു പ്രാവശ്യത്തെ ഒ.ടി.പി രേഖപ്പെടുത്തി സ്ഥിരീകരിക്കുന്നതോടെ അപ്‌ഡേഷൻ പ്രക്രിയ പൂർത്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rumor that driving licence will be cancelled if mobile number is not updated by the 25th is fake; Motor Vehicle Department
Next Story