Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മജീദിനെതിരായ പ്രതിഷേധം അനുകൂലമാക്കാൻ ഇടതുപക്ഷം; തിരൂരങ്ങാടിയിൽ സ്ഥാനാർഥി മാറുമെന്ന്​ അഭ്യൂഹം

text_fields
bookmark_border
ajith kolady, kpa majeed
cancel
camera_alt

അജിത്​ കൊളാടി, കെ.പി.എ മജീദ്​    

തിരൂരങ്ങാടി (മലപ്പുറം): മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ മാറ്റിവെച്ചു. ശനിയാഴ്ച നടത്തേണ്ടിയിരുന്ന പരിപാടിയാണ് കാരണം വ്യക്തമാക്കാതെ മാറ്റിവെച്ചത്.

യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.എ. മജീദിനെ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അത് തങ്ങൾക്ക് അനൂകൂലമാക്കാൻ ശ്രമിക്കുമെന്നും സി.പി.ഐ പ്രഖ്യാപിച്ച അജിത് കൊളാടിക്ക് പകരം സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

നിലവിൽ അജിത് പ്രചാരണം അനൗദ്യോഗികമായി തുടങ്ങുകയും ചെയ്തിരുന്നു. നിയാസ് പുളിക്കലകത്ത് സ്ഥാനാർഥിയാവുന്നില്ല എന്ന് നേതൃത്വത്തെ അറിയിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ രംഗത്തിറക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rumor has it that the candidate will change in Tirurangadi
Next Story