തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിെൻറ പേരിൽ ഇൗത്തപ്പഴം കൊണ്ടുവന്നതിൽ അസ്വാഭാവികതയുണ്ടെന്നും കസ്റ്റംസ് ആക്ടിെൻറയും വിദേശനാണ്യ വിനിമയ ചട്ടത്തിെൻറയും ലംഘനം നടന്നെന്നുമുള്ള സംശയത്തിൽ കസ്റ്റംസ്.
ഇതുസംബന്ധിച്ച് യു.എ.ഇ കോൺസുലേറ്റിൽനിന്നും സംസ്ഥാന സർക്കാറിെൻറ പ്രോേട്ടാകോൾ ഒാഫിസറിൽനിന്നും കസ്റ്റംസ് വിശദീകരണം തേടും. അതിന് ശേഷമാകും തുടർനടപടികൾ കൈക്കൊള്ളുക.
യു.എ.ഇ കോണ്‍സല്‍ ജനറലിനായി നാല് വര്‍ഷത്തിനുള്ളില്‍ 17,000 കിലോഗ്രാം ഇൗത്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. കോൺസലിെൻറ സ്വന്തം ആവശ്യത്തിന് വിദേശത്തുനിന്ന് നികുതി ഇളവുചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം.
അഥവ പുറത്തു വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല. അതിനാലാണ് കസ്റ്റംസ് ചട്ടങ്ങൾ ലംഘിച്ചെന്ന വിലയിരുത്തലിൽ ഏജൻസികൾ എത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഇൗത്തപ്പഴം നല്കുന്ന പദ്ധതിയും ഇതോടെ അന്വേഷണത്തിെൻറ നിഴലിലായി. സ്വപ്ന സുരേഷും യു.എ.ഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി അദ്ദേഹത്തിെൻറ ചേംബറിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പൂജപ്പുര ചില്‍ഡ്രൻസ് ഹോമിലെ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഇൗത്തപ്പഴം നല്‍കിയായിരുന്നു ഉദ്ഘാടനം. ശേഷം ബഡ്സ് സ്കൂളുകളുള്‍പ്പെടെ പലയിടത്തും വിതരണം നടന്നില്ലെന്നും ആരോപണമുണ്ട്.