Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ വില ഇടിയുന്നു;...

റബർ വില ഇടിയുന്നു; കാർഷിക മേഖല പ്രതിസന്ധിയിൽ

text_fields
bookmark_border
Rubber
cancel

കോ​ട്ട​യം: റ​ബ​ർ വി​ല വീ​ണ്ടും ഇ​ടി​യു​ന്നു. മ​ഴ​മൂ​ലം ഉ​ൽ​പാ​ദ​നം  കു​റ​ഞ്ഞി​ട്ടും വി​ല ഉ​യ​രാ​ത്ത​തി​ൽ ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന റ​ബ​ർ ബോ​ർ​ഡി​​െൻറ ആ​വ​ശ്യം ക​ർ​ഷ​ക​ർ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നു​മി​ല്ല. ടാ​പ്പി​ങ്ങി​ൽ​നി​ന്ന്​ ക​ർ​ഷ​ക​ർ പി​ന്മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ പ​ല​യി​ട​ത്തും പ്ര​ക​ട​മാ​കു​ന്ന​ത്. ഒ​റ്റ​യ​ടി​ക്ക്​ നാ​ലു രൂ​പ​വ​രെ​യാ​ണ്​ കു​റ​ഞ്ഞ​ത്. ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ 129 രൂ​പ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച​ത്തെ വി​പ​ണി​വി​ല. ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ 127 ഉം. ​എ​ന്നാ​ൽ, ക​ർ​ഷ​ക​ർ​ക്ക്​ 125-126   വ​രെ മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും വി​ല കു​റ​യു​ക​യാ​ണ്. ടോ​ക്കി​യോ​യി​ൽ 120 രൂ​പ​യി​ൽ​നി​ന്ന്​ 113 ആ​യി കു​റ​ഞ്ഞു. ചൈ​ന​യി​ലും വി​ല​യി​ൽ മാ​റ്റ​മി​ല്ല-113. ബാ​േ​ങ്കാ​ക്കി​ൽ ഇ​തി​ലും താ​​ഴെ​യാ​ണ്​ വി​ല-107-108 രൂ​പ. 

വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല വീ​ണ്ടും കു​റ​യു​മെ​ന്ന സൂ​ച​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ 134 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും വി​ല​യി​ടി​ക്കാ​ൻ ട​യ​ർ ക​മ്പ​നി​ക​ൾ നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​  126ൽ ​എ​ത്തി​യ​ത്. ട​യ​ർ ക​മ്പ​നി​ക​ൾ​ക്കാ​യി 1500 ട​ൺ മാ​ത്ര​മാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ വാ​ങ്ങി​യ​ത്. ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞി​ട്ടും വി​പ​ണി​യി​ൽ​നി​ന്ന്​ റ​ബ​ർ വാ​ങ്ങാ​ൻ ട​യ​ർ ക​മ്പ​നി​ക​ൾ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. രാ​ജ്യാ​ന്ത​ര വി​ല ഇ​ടി​യു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഇ​റ​ക്കു​മ​തി​ക്കു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ട​യ​ർ ലോ​ബി. വി​ല​യി​ടി​വി​ൽ ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ്​ ക​ടു​ത്ത പ്ര​ത​സ​ന്ധി നേ​രി​ടു​ന്ന​ത്. വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്നു. അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ റ​ബ​ർ വ​ൻ​തോ​തി​ൽ സ്​​റ്റോ​ക്ക്​ ചെ​യ്​​ത വ്യാ​പാ​രി​ക​ളും ഇ​ട​നി​ല​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്. ഇ​റ​ക്കു​മ​തി​ക്ക്​ നി​ല​വി​ൽ നി​യ​ന്ത്ര​ണ​മൊ​ന്നും ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റും ത​യാ​റ​ല്ല. വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്ര​ഖ്യാ​പ​ന​വും ജ​ല​രേ​ഖ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber pricekerala newsmalayalam newsTire lobby
News Summary - Rubber Price Decreases - Kerala News
Next Story