വിലയിടിയുന്നു; റബർ മേഖലയിൽ പ്രതിസന്ധി രൂക്ഷം
text_fieldsകോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടത്തിയ തിരക്കിട്ട നീക്കങ്ങളെല്ലാം ജലരേഖയാകുന്നു. പ്രതിസന്ധി പരിഹരിക്കാൻ റബർ ബോർഡിെൻറയും കേന്ദ്രവാണിജ്യ മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രണ്ടുവട്ടം വിളിച്ചുേചർത്ത കർഷകരുടെയും സംഘടനകളുടെയും യോഗവും പ്രഹസനമായി. ഇനി അടുത്തമാസം അവസാനവാരം കേന്ദ്രവാണിജ്യമന്ത്രി കേരളത്തിൽ എത്തുമെന്ന കണ്ണന്താനത്തിെൻറ പ്രഖ്യാപനത്തിലാണ് അവസാന പ്രതീക്ഷ. കാലാവസ്ഥ വ്യതിയാനവും മഴയെയും തുടർന്ന് നിർത്തിവെച്ച ടാപ്പിങ് ഇനിയും കാര്യമായി തുടങ്ങാത്തത് റബർ ഉൽപാദനം ഗണ്യമായി കുറച്ചെങ്കിലും വില ഉയരാത്ത അവസ്ഥയിൽ കർഷകർ നേരിടുന്നത് കടുത്തദുരിതമാണ്. സംസ്ഥാനത്തെ റബർ കർഷകരിൽ 80-90 ശതമാനവും ചെറുകിടക്കാരാണ്. അതുകൊണ്ടുതന്നെ വിലയിടിവ് ഏറ്റവും
ബാധിക്കുന്നത് ഇവരെയാണ്. നിലവിൽ വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യമാണ് കർഷകർ അഭിമുഖീകരിക്കുന്നത്.
അതിനിടെയും ഇറക്കുമതിക്കുള്ള അനുമതി കേന്ദ്രസർക്കാർ നിർബാധം നൽകുകയാണ്. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനും കേന്ദ്രം തയാറല്ല. ഫലത്തിൽ കേന്ദ്രസർക്കാർ ടയർലോബിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കർഷകരും സംഘടനകളും ഒരുപോലെ കുറ്റപ്പെടുത്തുന്നു. റബർ പ്രതിസന്ധി രൂക്ഷമായിട്ടും കർഷകരെ സഹായിക്കാനുള്ള നടപടിയൊന്നും സംസ്ഥാന സർക്കാറും സ്വീകരിക്കുന്നില്ല. വിലസ്ഥിരത ഫണ്ടും അവതാളത്തിലാണ്. ഫണ്ടിൽ കോടികൾ അവശേഷിക്കുേമ്പാഴും പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. വിപണിയിൽ കാര്യമായി റബർ എത്താത്തതിനാൽ കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ 125.50 രൂപവരെയെത്തിയ ആർ.എസ്.എസ് നാലിന് വ്യാപാരി വില122 രൂപയാണ്. അഞ്ചാം ഗ്രേഡിന് 120 രൂപയും. വിലയിലെ ചാഞ്ചാട്ടം കർഷകരെ വലക്കുകയാണ്. വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ റബർ പിടിച്ചുവെക്കുന്നുണ്ടെങ്കിലും വിപണി റിപ്പോർട്ടുകൾ നിരാശപ്പെടുത്തുന്നു. കച്ചവടക്കാരും ടൺകണക്കിന് റബർ സ്റ്റോക് ചെയ്യുന്നുണ്ട്. എന്നാൽ, പെെട്ടന്നൊന്നും വില ഉയരാനുള്ള സാധ്യത റബർ ബോർഡും വെളിപ്പെടുത്തുന്നില്ല. അന്താരാഷ്ട്ര മാർക്കറ്റിലും വില ഇടിയുകയാണ്. ചൈനയിൽ നാലാം ഗ്രേഡിന് 111-112 രൂപയാണ് വില. ബാേങ്കാക്കിൽ 115 രൂപയും. മറ്റിടങ്ങളിൽ വില ഇതിലും താഴെയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർകൃഷി വ്യാപകമാകുകയും ത്രിപുരയിലും മേഘാലയയിലും ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്ത സാഹചര്യത്തിൽ റബർ ബോർഡ് ആസ്ഥാനംപോലും കേരളത്തിൽനിന്ന് പറിച്ചുനടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. റബർ ബോർഡ് നിലവിൽ നിർജീവമാണ്. ചെയർമാൻ ദൈനംദിന കാര്യങ്ങളിൽ ഇടെപടുന്നില്ല. റബർ കർഷകരെ നിലവിൽ രാഷ്ട്രീയ പാർട്ടികളും കൈവിട്ട നിലയിലാണ്. വിലയിടിവ് പരിഹരിക്കാനുള്ള നടപടിയൊന്നും അവരും സ്വീകരിക്കുന്നില്ല. എന്നാൽ, ഏപ്രിൽ അവസാനത്തോടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രമന്ത്രി കണ്ണന്താനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.