റബറും തേയിലയും അടക്കമുള്ള തോട്ടം മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേകസമിതി
text_fieldsന്യൂഡൽഹി: കേന്ദ്രം പഠിച്ചു തീരുന്നില്ല. റബറും തേയിലയും അടക്കമുള്ള തോട്ടം മേഖലയുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേകസമിതി വരുന്നു. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസിെൻറ പ്രതിനിധി സംഘത്തിന് വാണിജ്യ മന്ത്രി സുരേഷ് പ്രഭു നൽകിയതാണ് ഇൗ ഉറപ്പ്. തൊഴിലുടമ, തൊഴിലാളി, സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട ത്രികക്ഷി സമിതി രൂപവത്കരിക്കുമെന്നാണ് വാഗ്ദാനം.
തോട്ടം മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒന്നുംചെയ്യാത്ത കേന്ദ്രസർക്കാർ, ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ സമിതി പ്രഖ്യാപിക്കുന്നത്. ഇൗ സമിതിയുടെ പരിഗണന വിഷയങ്ങൾ, പ്രവർത്തനകാലം തുടങ്ങിയ അടിസ്ഥാന വിവരങ്ങളിൽ പോലും ധാരണയായില്ല. പഠനം തീർന്ന് നടപടിയെടുക്കാൻ ഇൗ സർക്കാറിന് സമയം കിട്ടില്ല. വിലത്തകർച്ചയുടെ പേരിലുള്ള ആദ്യ സമിതിയുമല്ല ഇത്. റബര്‍ പ്രതിസന്ധി പരിശോധിക്കാനും ദേശീയ റബർ നയം രൂപവത്കരിക്കാനും വിദഗ്ധ സമിതി രൂപവത്കരിച്ചതിന് പിന്നാലെയാണ് അടുത്ത സമിതിയുടെ വരവ്. പ്രശ്നങ്ങളില്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കാനും നിര്‍ദേശങ്ങള്‍ തയാറാക്കാനുമാണ് ആ സമിതി. അതിെൻറ തുടർനടപടികൾക്കും വ്യക്തത ആയിട്ടില്ല.
റബർ വിലത്തകർച്ചക്ക് പ്രധാന കാരണമായ ഇറക്കുമതി പ്രോത്സാഹിപ്പിക്കുേമ്പാൾ തന്നെയാണ്, കർഷകർക്കു മുന്നിൽ പുകമറ തീർത്ത് വീണ്ടുമൊരു സമിതി വരുന്നത്. റബർ ഇറക്കുമതി നിയന്ത്രിക്കണമെന്ന കർഷകരുടെ മുറവിളി അവഗണിച്ച് ടയർ വ്യവസായികളെ സഹായിക്കുകയാണ് കേന്ദ്രം. രാജ്യത്തെ എല്ലാ തുറമുഖങ്ങൾ വഴിയും റബർ ഇറക്കുമതിക്ക് അനുമതി നൽകിയത് ദിവസങ്ങൾ മുമ്പു മാത്രം. രണ്ടു തുറമുഖങ്ങൾ വഴി മാത്രം ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഇളവു ചെയ്തത്.
ഇൗ സർക്കാർ വന്ന ശേഷം റബർ ഇറക്കുമതി സർവകാല റെക്കോഡിലാണ്. ആഭ്യന്തര റബർ ഉൽപാദനം ഉയർന്നു നിൽക്കുേമ്പാൾ തന്നെയാണിത്. കർഷകർ മാത്രം പോരാ, വ്യവസായികളുടെ താൽപര്യവും സംരക്ഷിക്കണമെന്നതാണ് നയമെന്ന് സർക്കാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേന്ദ്രം കൊണ്ടുവരുന്ന കയറ്റുമതി പ്രോത്സാഹന നയത്തിെൻറ കരടിൽ, ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന കേരളത്തെ പ്രോത്സാഹന മേഖലയിൽ നിന്ന് ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. സമ്മർദം മുറുകിയേപ്പാൾ കേരളത്തെയും ഉൾപ്പെടുത്തുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല.
റബറിനെ കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിെൻറ നിവേദനം കേന്ദ്രത്തിനു മുമ്പാകെയുണ്ട്. നടപടിയില്ല. കർഷകർക്ക് താങ്ങായി മാറേണ്ട റബർബോർഡിനെയും കേന്ദ്രം തഴഞ്ഞു. റബർ ബോർഡ് ഇന്ന് നാഥനില്ലാ കളരിയാണ്. ബോർഡിനുള്ള കേന്ദ്രഫണ്ട് വെട്ടിക്കുറച്ചു. നിയമനങ്ങളും ചുരുക്കി. റബർ നടീലിനും റീ പ്ലാൻറിങ്ങിനും സബ്സിഡി കിട്ടാത്ത സ്ഥിതി നേരിടുന്നത് 20,000ത്തിൽപരം കർഷകരാണ്. റബറും തേയിലയും അടക്കമുള്ള തോട്ടം മേഖലയിലെ തൊഴിലാളികൾ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രസിഡൻറ് സജി നാരായണെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച വാണിജ്യ മന്ത്രിയെ കണ്ട ബി.എം.എസ് നിേവദക സംഘം ചൂണ്ടിക്കാട്ടി. തോട്ടവിളകൾക്കെല്ലാം കുറഞ്ഞ വിലയാണ് വിപണിയിൽ.
പ്രതിസന്ധിയിലേക്കു നയിക്കുന്ന കാരണങ്ങൾ പരിശോധിക്കപ്പെടണമെന്ന് സംഘം ആവശ്യപ്പെട്ടു. പുതിയ സമിതിക്ക് ബീഡി, കൈത്തറി, കാർഷിക വ്യവസായങ്ങളുടെ പ്രതിസന്ധി പരിേശാധിക്കാനും സാധിക്കുമെന്ന സമാശ്വാസവും മന്ത്രി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
