ഉൽപാദനം നിലച്ച തോട്ടങ്ങൾ ഏറ്റെടുക്കും –റബർ ബോർഡ്
text_fieldsകോട്ടയം: മടങ്ങിയെത്തുന്ന പ്രവാസികളെ സംരംഭകരാക്കി ഉൽപാദനം നിലച്ച റബർ തോട്ടങ്ങൾ ഏറ്റെടുക്കുന്നതടക്കം ബൃഹദ് പദ്ധതികളുമായി റബർ ബോർഡ്. വരവും ചെലവും പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തിലും വിവിധ കാരണങ്ങളാലും ആയിരക്കണക്കിന് ഏക്കർ തോട്ടം ഉൽപാദനം നിലച്ച അവസ്ഥയിൽ സംസ്ഥാനത്തുണ്ട്. ഇൗ തോട്ടങ്ങൾ ബോർഡിെൻറ മേൽനോട്ടത്തിൽ ഏറ്റെടുത്ത് പ്രവാസികളെ സംരംഭകരാക്കാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനകം 4000 ഏക്കർ തോട്ടം റബർ ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന തോട്ടങ്ങളുടെ പട്ടിക തയാറാക്കിവരുകയാണ്. തോട്ടങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം പ്രവാസികൾക്ക് റബർ കൃഷിയിലും ടാപ്പിങ്ങിലും റബർ അധിഷ്ഠിത വ്യവസായങ്ങളിലും പരിശീലനം നൽകും. റബർ ബോർഡിെൻറ വിവിധ കേന്ദ്രങ്ങളിൽ ഇതിന് സംവിധാനമുണ്ട്. ആർ.പി.എസുകളുടെയും മറ്റും സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.
റബർ ഉൽപന്നങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കാനും കർഷകർക്ക് ന്യായവില ഉറപ്പിക്കാനും റബർ ഇൻകുബേഷൻ സെൻററും തുറക്കും. കോട്ടയത്ത് വടവാതൂരിലാണ് സെൻറർ തുറക്കുക. ഇതിെൻറ നടപടി ഒരാഴ്ചക്കകം പൂർത്തിയാക്കും. ഷീറ്റും ലാറ്റക്സും മാത്രമല്ലാെത റബർ ഉപയോഗിച്ച് നിർമിക്കാവുന്ന പുതിയ ഉൽപന്നങ്ങൾക്കും രൂപം നൽകും.
റബർ ഗ്ലൗസുപോലുള്ള ഉൽപന്നങ്ങൾക്കുള്ള സാധ്യത ഏറെയാണ്. ഐ.എം.എ അടക്കം വിവിധ സംഘടനകൾ ഇതിന് വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും ചർച്ചയിലാണ് -എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
