Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ടി ഓഫിസുകളിലും...

ആർ.ടി ഓഫിസുകളിലും അതിർത്തി ചെക്ക്പോസ്​റ്റുകളിലും പരിശോധന;  കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ 

text_fields
bookmark_border
ആർ.ടി ഓഫിസുകളിലും അതിർത്തി ചെക്ക്പോസ്​റ്റുകളിലും പരിശോധന;  കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ 
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ അ​തി​ർ​ത്തി ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ലും ആ​ർ.​ടി ഓ​ഫി​സു​ക​ളി​ലും വി​ജി​ല​ൻ​സി​​​​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. വ്യാ​പ​ക അ​ഴി​മ​തി​യും നി​കു​തി​വെ​ട്ടി​പ്പും കൈ​ക്കൂ​ലി​യും ക​ണ്ടെ​ത്തി. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി നി​കു​തി വെ​ട്ടി​പ്പ്, ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കാ​തെ കൈ​ക്കൂ​ലി ഇൗ​ടാ​ക്ക​ൽ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ൻ.​ഒ.​സി എ​ന്നി​വ ന​ൽ​കു​ന്ന​തി​ൽ ക്ര​മ​ക്കേ​ട് തു​ട​ങ്ങി​യ വി​വ​രം ല​ഭി​ച്ച​തി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​മ​ര​വി​ള ചെ​ക്ക്​​പോ​സ്​​റ്റി​ൽ കാ​ഷ് ചെ​സ്​​റ്റി​ൽ പ​ണം സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​യ​മം പാ​ലി​ക്കാ​തെ, മു​മ്പ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ.​സി ബു​ക്കും താ​ക്കോ​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​മ​ര​വി​ള, അ​ച്ച​ൻ​കോ​വി​ൽ ചെ​ക്ക്​​​പോ​സ്​​റ്റു​ക​ളി​ൽ വെ​യി​ങ് ബ്രി​ഡ്ജ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണെ​ന്നും ക​ണ്ടെ​ത്തി.

അ​ച്ച​ൻ​കോ​വി​ൽ സി.​ടി.​ഒ ഓ​ഫി​സി​ൽ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ര്യ​ങ്കാ​വ് ചെ​ക്ക്​​പോ​സ്​​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യും ക​ണ്ടെ​ത്തി. വ​യ​നാ​ട് താ​ളൂ​ർ ആ​ർ.​ടി ഓ​ഫി​സി​ലെ ഓ​ഫി​സ് അ​സി. ബൈ​ജു​വി​​​െൻറ പ​ക്ക​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 2,000 രൂ​പ പി​ടി​ച്ചു. ചേ​ർ​ത്ത​ല, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ ഏ​ജ​ൻ​റു​മാ​രി​ൽ​നി​ന്ന് നി​ര​വ​ധി അ​പേ​ക്ഷ​ക​ളും 75,000ത്തോ​ളം രൂ​പ​യും വി​ജി​ല​ൻ​സ് പി​ടി​ച്ചു. കാ​സ​ർ​കോ​ട്, കു​മ​ളി, വാ​ള​യാ​ർ ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പ​ണം ക​ണ്ടെ​ത്തി. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ആ​ർ.​ടി ഓ​ഫി​സു​ക​ളി​ൽ ഏ​ജ​ൻ​റു​മാ​രു​ടെ അ​മി​ത ഇ​ട​പെ​ട​ലു​ക​ളും അ​പേ​ക്ഷ​ക​ളി​ൽ അ​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. 

വാ​ള​യാ​ർ ചെ​ക്ക്​ പോ​സ്​​റ്റി​ൽ കാ​ഷ് ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​ണ​ത്തി​ൽ 2,000 രൂ​പ കു​റ​വു​ള്ള​താ​യി തെ​ളി​ഞ്ഞു. ചെ​ക്ക്​​പോ​സ്​​റ്റി​ൽ ജോ​ലി​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ്​ കൈ​വ​ശ​മു​ള്ള പ​ണ​ത്തെ​ക്കു​റി​ച്ച് വ്യാ​ജ​മാ​യി കാ​ഷ് ഡി​ക്ല​റേ​ഷ​ൻ ര​ജി​സ്​​റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ടെ​ത്തി. കൈ​വ​ശ​മു​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വാ​ള​യാ​റി​ൽ ലോ​റി ഡ്രൈ​വ​ർ ഓ​ഫി​സി​നു​ള്ളി​ൽ ക​യ​റി ഒ​ഫീ​ഷ്യ​ൽ സീ​ൽ സ്വ​യം പ​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വി​ജി​ല​ൻ​സി​ന് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന കൂ​ടാ​തെ  ക​ട​ത്തി​വി​ടു​ന്ന​താ​യും ക​ണ്ടെ​ത്തി. ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTOcheckpost
News Summary - rto check post in palakkad
Next Story