അഗ്നിരക്ഷാസേനയിൽനിന്ന് വിരമിച്ച സുരേന്ദ്രന് ഇനി അഭിഭാഷകെൻറ റോൾ
text_fieldsസുരേന്ദ്രന്
പള്ളിക്കര: 24 വര്‍ഷത്തെ അഗ്നിരക്ഷാസേനയിലെ ജോലിക്കുശേഷം അഭിഭാഷകനായി എൻറോള്‍ ചെയ്ത് തിരുവാണിയൂര്‍ സ്വദേശി കാഞ്ഞിരത്തടത്തില്‍ സുരേന്ദ്രന്. 2020 ഒക്ടോബർ 31ന് മുളന്തുരുത്തിയില്‍ എസ്.എച്ച്.ഒ ആയാണ് വിരമിച്ചത്. ജോലിയോടൊപ്പം 1999-2002 കാലയളവിൽ എറണാകുളം ലോ കോളജില്‍ ചേര്‍ന്ന് ഈവനിങ് ബാച്ചില്‍ പഠനം നടത്തി.
തൃശൂര്‍, എറണാകുളം ഗാന്ധിനഗര്‍, മൂന്നാര്‍, ആലുവ, പിറവം, തൃപ്പൂണിത്തുറ, അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തു. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ജോലിചെയ്യുമ്പോഴാണ് എല്‍എല്‍.ബി പഠനം ആരംഭിച്ചത്. ഇതിനിടയില്‍ അഞ്ചുവര്‍ഷം ലൈസണ്‍ ഓഫിസറായി ഹൈകോടതിയിലും ജോലി ചെയ്തു. ഭാര്യ സുഭാഷിണി അധ്യാപികയാണ്. മകൾ ഹരിത ബി.എഡ് വിദ്യാര്‍ഥിയും മകന് അമര്‍നാഥ് ബി.എസ്സി വിദ്യാര്‍ഥിയുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

