ആർ.എസ്.എസിന്‍റെ പ്രവർത്തനം ഭാരതാംബക്കുള്ള സമർപ്പണം -ഗവർണർ
text_fieldsകൂട്ടിക്കൽ: ആർ.എസ്.എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള സമർപ്പണമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. 2021 ലെ പ്രളയത്തിൽ ഭവനരഹിതരായ എട്ടു പേർക്ക് സേവാഭാരതി നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു ഗവർണർ.
സംഘടനയുടെ സേവനങ്ങളെ സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് സംഘടനയുടെ പ്രവർത്തനം. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല. സർക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പൊതു സഹകരണം അനിവാര്യമാണ്.
‘തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളിൽ എട്ടു വീടുകളുടെ താക്കോൽദാനമാണ് കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ നിർവഹിച്ചത്.
ട്രെയിനിന് ഭാരതാംബ ചിത്രവുമായി സ്വീകരണം
പാലക്കാട്: മലബാർ മേഖലയിലെ യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് പാലക്കാട്ടേക്ക് പുതുതായി അനുവദിച്ച ട്രെയിനിന് ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പിയുടെ സ്വീകരണം. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കും തിരിച്ച് കണ്ണൂരിലേക്കുമുള്ള പാലക്കാട്-കണ്ണൂർ സ്പെഷൽ ട്രെയിനിനെയാണ് സ്വീകരിച്ചത്. തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങിയ ട്രെയിൻ ഉച്ചയോടെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

