Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസിന്‍റേത്​...

ആർ.എസ്​.എസിന്‍റേത്​ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കം -എം.വി. ഗോവിന്ദൻ

text_fields
bookmark_border
mv govindan
cancel

ആലപ്പുഴ: ആർ.എസ്​.എസിന്​ 100 വർഷം തികയുന്ന 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറിയ ശേഷം നടന്ന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില ക്രൈസ്‌തവ പുരോഹിതരുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തിയത്‌ കുറുക്കൻ കോഴിയെ സംരക്ഷിക്കുന്നതു പോലാണ്‌. ആർ.എസ്​.എസ്​ എന്താണെന്ന്​ നന്നായി മനസിലാക്കിയ നാടാണ്‌ കേരളം. മിഷനറി, മുസ്​ലിം, മാർക്‌സിസം എന്നിവയാണ്‌ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്ക​ളെന്നാണ്​ വിചാരധാര പറയുന്നത്‌. എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanRSScpm
News Summary - RSS's move to make India a Hindu Rashtra in 2025 -M.V. Govindan
Next Story