ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്.െഎ.ആർ
text_fieldsതിരുവനന്തപുരം: ആര്.എസ്.എസ് പ്രവര്‍ത്തകെൻറ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്.െഎ.ആർ. കൊലപാതകത്തിനു പിന്നിൽ ദിവസങ്ങൾ നീണ്ടു നിന്ന രാഷട്രീയ ഗൂഢാലോചനയുെണ്ടന്നാണ് ഇന്നലെ രാത്രി രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൃത്യത്തിനു പിന്നിലെന്നും എഫ്.െഎ.ആർ പറയുന്നു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
ആറു പേർ നേരിട്ട് പെങ്കടുത്ത കൃത്യത്തിൽ രണ്ടു പേർ ഒളിവിലാണ്. നാലു പേർ നേരെത്ത പൊലീസ് പിടിയിലായിരുന്നു. ഇവരെ സഹായിച്ചവെരയും പൊലീസ് പിടിച്ചിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ, പൊലീസ് വിന്യാസം ശക്തമാക്കി. പൊലീസിന്റെ ഗുണ്ടാ സ്ക്വാഡും ഇന്ന് മുതല്‍ സജീവമാകും.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രധാനപ്രതിയും ഗുണ്ടാനേതാവുമായ മണിക്കുട്ടന്, ബിജിത്ത്, എബി, ഷൈജു, പ്രമോദ്, സാജു, അരുണ്‍, വിപിന്‍, മോനി എന്നിവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചതായി കരുതുന്ന മറ്റ് മൂന്നു പേരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
