Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകതിരൂരിൽ ആർ.എസ്​.എസ്​...

കതിരൂരിൽ ആർ.എസ്​.എസ്​ മണ്ഡല്‍ കാര്യവാഹകിന്​ വെട്ടേറ്റു

text_fields
bookmark_border
Knife
cancel

തലശ്ശേരി: കതിരൂര്‍ പുല്യോടിയില്‍ ആർ.എസ്​.എസ്​ നേതാവിന്​ വെട്ടേറ്റു. പൊന്ന്യം മണ്ഡല്‍ കാര്യവാഹക്​ പൊന്ന്യം മലാലിലെ കുറുവാങ്കണ്ടി പ്രവീണിനാണ് ‍(33) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലാണ്​ ആദ്യമെത്തിച്ചത്​. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. ചൊവ്വാ​ഴ്​ച രാത്രി ഏ​േഴാടെ പുല്യോട് സി.എച്ച് നഗറിനടുത്തുവെച്ചാണ് പ്രവീണിന്​ നേരെ ആക്രമണമുണ്ടായത്. അഞ്ചരക്കണ്ടിയിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക്​ മടങ്ങവേ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ​ആക്രമിച്ചത്​. തലക്കും ഇരുകാലുകള്‍ക്കും കൈകള്‍ക്കുമാണ് വെ​േട്ടറ്റത്​.    

സി.പി.എം പ്രവർത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഭവ​ത്തെ തുടർന്ന്​ കതിരൂർ മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്​. തലശ്ശേരി ഡിവൈ.എസ്​.പി പ്രിൻസ്​ അബ്രഹാം, കൂത്തുപറമ്പ്​ സർക്കിൾ ഇൻസ്​പെക്​ടർ ജോഷി ജോൺ, കതിരൂർ സബ്​ ഇൻസ്​പെക്​ടർ സി. ഷാജ​ു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സംഭവ സ്ഥലത്തെത്തി ​പരിശോധന നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത്​ സ്ഥലത്ത്​ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. 

 ഞായറാഴ്​ച രാത്രി പൊന്ന്യത്ത്​ ആർ.എസ്​.എസ്​ നേതാവി​​െൻറ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ കതിരൂർ പൊലീസ്​ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ്​ ചൊവ്വാഴ്​ച വീണ്ടും ആക്രമണമുണ്ടായത്​. ആർ.എസ്​.എസ്​ പൊന്ന്യം മണ്ഡലം ശാരീരിക്​ പ്രമുഖ്​ ശ്രീജിലി​െൻറ മലാലിലെ ശ്രീജി നിവാസിന് നേരെയാണ്​ ഞായറാഴ്​ച രാത്രി പത്തരയോടെ ബോംബേറുണ്ടായത്​. ഇന്നലെ വെ​േട്ടറ്റ പ്രവീൺ നേരത്തെ രാഷ്​​്ട്രീയ അക്രമക്കേസുകളിൽ പ്രതിയാണെന്ന്​ കതിരൂർ പൊലീസ്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsclashrss workermalayalam news
News Summary - RSS worker attacked in Kathiroor - Kerala news
Next Story