സംഘ്പരിവാർ പ്രതിേഷധം: നടപടി ശക്തമാക്കി പൊലീസ്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനകളുടെ അജണ്ട പുറത്തുവന്നതോടെ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷക്കും സൗകര്യത്തിനുമാണെന്ന് പൊലീസ് അറിയിച്ചു. ഇൻറലിജൻസ് റിപ്പോർട്ടിൽ ഉൾപ്പെടുന്നവർ ദർശനത്തിനെത്തിയാൽ ആറു മണിക്കൂറിനകം തിരിച്ചിറങ്ങണമെന്ന കർശനനിർദേശവും നൽകുന്നുണ്ട്.
നിയന്ത്രണത്തിെൻറ ഭാഗമായി ചൊവ്വാഴ്ച രാത്രി എട്ടുമുതൽ 12വരെ പമ്പയിൽ കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിവെച്ചിരുന്നു. സന്നിധാനത്തെ ദേവസ്വം െഗസ്റ്റ് ഹൗസുകളിലും റൂമുകളിലും പൊലീസ് പരിശോധന നടത്തി. ഞായറാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിേഷധം നടത്തിയ 68 പേരെ അറസ്റ്റ് ചെയ്തതിനുപിന്നാലെ കൂടുതൽ നടപടികൾക്കൊരുങ്ങുകയാണ് സർക്കാർ. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘംചേർന്ന് ക്രമസമാധാന നില തകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയുംചെയ്ത കേസിൽ ഒന്നാംപ്രതിയായി റിമാൻഡിൽ കഴിയുന്ന ആർ.എസ്.എസ് നേതാവും മലയാറ്റൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റുമായ ആർ.രാജേഷിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ആര്.എസ്.എസിെൻറ മുന്‍ ജില്ല കാര്യവാഹക് ആയിരുന്നു രാജേഷ്. നിലവില്‍ എറണാകുളം, മൂവാറ്റുപുഴ എന്നീ സംഘജില്ലകളുള്പ്പെടുന്ന വിഭാഗിെൻറ കാര്യകര്‍തൃ സദസ്യനാണ്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമംവഴി വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു. വിദേശത്തിരുന്ന് കലാപത്തിന് ആഹ്വാനംചെയ്യുന്നവരുടെ പാസ്പോർട്ട് റദ്ദാക്കുമെന്നും അവരെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് വ്യക്തമാക്കി.
സന്നിധാനത്ത് പാർട്ടിപ്രവർത്തകരെ നിയോഗിക്കാൻ പുറത്തിറക്കിയ സർക്കുലർ ബി.െജ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ ശരിവെച്ചേതാടെ പുല്ലുമേട് വഴിയിൽ തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് പുല്ലുമേട് വഴി ചൊവ്വാഴ്ച നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക.ശബരിമലയിൽ കൊല്ലം പരവൂർ സ്വദേശികളായ ഒമ്പതുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ടുപേർ ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയവരാണെന്ന് പൊലീസ് അറിയിച്ചു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ മറുപടി നൽകി. ശബരിമല പിടിച്ചെടുക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചന അനുവദിക്കില്ലെന്നും വിശ്വാസികൾക്ക് സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ആക്രമികൾക്കും വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
