Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു
text_fieldsbookmark_border
കണ്ണൂർ: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ച് മണിയോടെ തലശേരി ആറാം മൈലിലായിരുന്നു അപകടം. വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും ഡ്രൈവർക്കും പരിക്കേറ്റു.
ഇവരെ തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി വീട്ടിൽ നിന്ന് രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെ നിയന്ത്രണംവിട്ട് വാഹനം മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
