ആർ.എസ്.എസ് മുന് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് നിര്യാതനായി
text_fieldsകൊച്ചി: ആർ.എസ്.എസ് മുന് കേരള പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ (86) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. മരുമക്കള്: അനുപമ, രാജേഷ്. പ്രമുഖ ചാര്ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന് ആന്ഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോന് രണ്ട് പതിറ്റാണ്ടോളം ആർ.എസ്.എസ് പ്രാന്ത സംഘചാലകനായിരുന്നു.
സേവാഭാരതി ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര് തുടങ്ങിയ പദവികളും വഹിച്ചു. നടന് മോഹന്ലാല് ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും പ്രവര്ത്തിച്ചിട്ടുണ്ട്. പൊതുദർശനം വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ആലുവ ടൗൺ ഹാളിൽ.
സംസ്കാരം വൈകീട്ട് മൂന്നിന് ആലുവ യു.സി കോളജിന് സമീപത്തെ ടി.എൻ.എസ് ശ്മശാനത്തിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

