Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രവാഴ്സിറ്റിയിൽ വന്ദേമാതരത്തിന് ആർ.എസ്.സിന്റെ ആമുഖം; പ്രതിഷേധം

text_fields
bookmark_border
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും അ​ഖി​ൽ ഭാ​ര​തീ​യ സാ​ഹി​ത്യ പ​രി​ഷ​ത്തു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്
കേന്ദ്രവാഴ്സിറ്റിയിൽ വന്ദേമാതരത്തിന് ആർ.എസ്.സിന്റെ ആമുഖം; പ്രതിഷേധം
cancel

കാ​സ​ർ​കോ​ട്: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ന്ദേ​മാ​ത​രം 150ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്ക് ആ​ർ.​എ​സ്.​എ​സ് നേ​താ​വി​ന്റെ ആ​മു​ഖം. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക പ​രി​ജ്ഞാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന സെ​മി​നാ​റി​ലാ​ണ് ആ​ർ.​എ​സ്.​എ​സ് പ്ര​ചാ​ര​ക് ജെ. ​ന​ന്ദ​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബോ​ധ​നി​ല​വാ​ര​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ ജ്ഞാ​ന നി​ർ​മി​തി​യേ​ക്കാ​ൾ കാ​വി​വ​ത്ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധം അ​റി​യി​ച്ചു എ​സ്.​എ​ഫ്.​ഐ, എ​ൻ.​എ​സ്.​യു.​ഐ, എം.​എ​സ്.​എ​ഫ് സം​ഘ​ട​ന​ക​ൾ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ക​ത്ത​യ​ച്ചു. ഒ​ക്ടോ​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യും അ​ഖി​ൽ ഭാ​ര​തീ​യ സാ​ഹി​ത്യ പ​രി​ഷ​ത്തു​മാ​യി ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​ഷ​ത്ത് ആ​ർ.​എ​സ്.​എ​സ് കു​ടും​ബ​ത്തി​ൽ​പെ​ട്ട സം​ഘ​ട​ന​യാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​വ​ൻ​പു​ത്ര ബാ​ദ​ൽ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പോ​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം വ​ർ​ഗീ​യ സാ​ഹി​ത്യ സം​ഘ​ട​ന​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന​ത് വാ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ഹ​സി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ആ​ർ.​എ​സ്.​എ​സ് പ്ര​ചാ​ര​ക​നാ​യ ജെ. ​ന​ന്ദ​കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​ത് വൈ​സ് ചാ​ന​സ​ല​ർ സി​ദ്ദീ പി. ​അ​ല​ഗൂ​ർ എ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദ​ഹി​ക്കു​ന്നി​ല്ല. വ​ന്ദേ​മാ​ത​ര​ത്തി​ന്റെ 150ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ, അ​തി​ന് വ​ർ​ഗീ​യ അ​ജ​ണ്ട​യോ​ടെ ആ​ർ.​എ​സ്.​എ​സ് സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ എ​ത്തു​ന്ന​ത്.

അ​ന്നേ ദി​വ​സം സാ​ഹി​ത്യ അ​ക്കാ​ദ​മി മ​ല​യാ​ളം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം കെ.​പി. രാ​മ​നു​ണ്ണി പ​​ങ്കെ​ടു​ക്കും. അ​ഞ്ചു പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്, ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​ൻ മാ​ല​ൻ വി. ​നാ​രാ​യ​ണ​ൻ ഉ​ൾ​പ്പെ​ടെ ഡ​ൽ​ഹി, ആ​ന്ധ്ര, ഒ​ഡി​ഷ, ക​ർ​ണാ​ട​ക, ത​മി​ഴ​നാ​ട് തു​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 25ാളം ​പേ​രാ​ണ് വ​ന്ദേ​മ​ത​രം വാ​ർ​ഷി​ക​ത്തി​ന്റെ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS intro for Vande Mataram event at Central University sparks protest
Next Story