പൊലീസിലെ ആർ.എസ്.എസ് സ്വാധീനം: ആശങ്ക അറിയിച്ച് സി.പി.െഎ
text_fieldsതിരുവനന്തപുരം: പൊലീസ് സേനയിലെ ആർ.എസ്.എസ് സ്വാധീനം വർധിച്ചതിൽ സി.പി.എമ്മിനെ ആ ശങ്ക അറിയിച്ച് സി.പി.െഎ. അതേസമയം, ശബരിമലയിൽ രാത്രിയുടെ മറവിൽ സ്ത്രീകളെ പ്രവേശ ിപ്പിച്ചതിൽ കഴിഞ്ഞദിവസത്തെ സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിൽ ഭിന്നസ്വരം ഉയർന്നു. എന്നാൽ, ശബരിമല കർമസമിതിയുടെ പേരിൽ വിജയദിനം ആഘോഷിച്ച് സർക്കാറിനെ നാണക്കേടിൽ അകപ്പെടുത്താൻ സംഘ്പരിവാറിന് ലക്ഷ്യമുണ്ടായിരുെന്നന്ന് നേതൃത്വം വിശദീകരിച്ചു.
ശബരിമലയിലെ സുരക്ഷാക്രമീകരണവും സ്ത്രീകൾ ദർശനം നടത്താൻ വരുന്നത് ഉൾപ്പടെ മുഴുവൻ വിവരവും സംഘ്പരിവാറിന് കൃത്യമായി ചോർന്ന സാഹചര്യത്തിലാണ് സി.പി.െഎയുടെ ആശങ്ക. സി.പി.എം നേതൃത്വവുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് പൊലീസിലെ സംഘ്പരിവാർ നുഴഞ്ഞുകയറ്റം വർധിച്ചതിലെ ആശങ്ക അറിയിച്ചത്. പൊലീസിലെ െഎ.പി.എസ് ഉദ്യോഗസ്ഥതലത്തിൽ സംഘ്പരിവാർ പ്രത്യയശാസ്ത്രത്തോട് അനുകൂലമായ നിലപാടുള്ളവർ കൂടുതലായി വരുന്നു. ശബരിമലയിൽ നടത്തിയ എല്ലാ സുരക്ഷാക്രമീകരണവും സംഘ്പരിവാർ കൃത്യമായി അറിഞ്ഞിരുന്നു. ദർശനത്തിന് തയാറായി വരുന്ന മനിതി സ്ത്രീകളുടെ അടക്കം വിവരം മുൻകൂറായി പൊലീസിൽനിന്ന് ചോർെന്നന്നും സി.പി.െഎ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽകൂടിയാണ് സർക്കാർ നടപടികൾ കർക്കശമാക്കിയതും ബിന്ദുവിെൻറയും കനകദുർഗയുടെയും ദർശനം സാധ്യമായതും.
വെള്ളിയാഴ്ചത്തെ നിർവാഹകസമിതി യോഗത്തിലാണ് രാത്രി സ്ത്രീകളെ ശബരിമലയിൽ കയറ്റിയതിെൻറ ഉദ്ദേശ്യശുദ്ധിെക്കതിരെ ചോദ്യം ഉയർന്നത്. വനിതാ മതിലിെൻറ വിജയത്തിൽ ഭൂരിഭാഗം അംഗങ്ങളും സന്തോഷം രേഖപ്പെടുത്തുന്നതിനിടെയാണ് രണ്ടംഗങ്ങൾ ഭിന്നാഭിപ്രായം ഉന്നയിച്ചത്. ‘വനിതാ മതിൽ വലിയ വിജയം ആയിരുന്നല്ലോ, പിന്നെന്തിനാണ് രാത്രിയുടെ മറവിൽ രണ്ട് സ്ത്രീകളെ സർക്കാർ ശബരിമലയിൽ കയറ്റിയത്’ എന്നും ഇത് ശരിയായില്ലെന്നും അവർ പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് സംഘ്പരിവാറിെൻറ ആസൂത്രിതനീക്കത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചത്. മകരവിളക്ക് കഴിയുന്നതുവരെ ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമല്ലെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു ആർ.എസ്.എസ്. ജനുവരി 20ന് സംസ്ഥാന വ്യാപകമായി നാമജപത്തിെൻറ തുടർച്ചയായി വിജയാഘോഷ ദിനം ആചരിക്കാനും അവർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ എൻ.എസ്.എസ് വഴി ശ്രമിച്ചു. ഇത് സംബന്ധിച്ച കൃത്യമായ വിവരം രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിരുെന്നന്നും കാനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
