Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസനാതനധർമവുമായി...

സനാതനധർമവുമായി ആർ.എസ്​.എസിന്​ ബന്ധമില്ല; വേദകാലഘട്ടത്തിന്​ മുമ്പുണ്ടായതെന്ന് ജി. സുധാകരൻ

text_fields
bookmark_border
G Sudhakaran
cancel

തിരുവനന്തപുരം: ആർ.എസ്​.എസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സനാതന ധർമവുമായി ആർ.എസ്​.എസിന്​ ബന്ധമില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ സംസാരിക്കവെയാണ് ആർ.എസ്​.എസിനെ വിമർശിച്ചത്. സനാതന ധർമമെന്നാൽ മാറ്റമില്ല ധർമമാണ്​. സനാതന ധർമം വേദ​കാലഘട്ടത്തിന്​ മുമ്പുണ്ടായതാണ്​. ചാതുർവർണ്യം വേദകാലഘട്ടത്തിൽ വന്നതാണെന്നും ജി. സുധാകരൻ വ്യക്തമാക്കി​.

കമ്യൂണിസത്തിലെ ഏതെങ്കിലും പോരാട്ടം പരാജയപ്പെട്ടാൽ അത്​ നടത്തിയവർ തെറ്റുകാരാണെന്ന്​ പറയാനാവില്ല. വർഗ സമരങ്ങളിൽ എല്ലാത്തരം പോരാട്ടങ്ങളുമുണ്ടാവും. പൊലീസ്​ സ്​റ്റേഷൻ അക്രമിച്ചതിനെ അബദ്ധമെന്ന്​ വിശേഷിപ്പിക്കാവില്ല. രണ്ട് രാജ്യങ്ങളിലെ അംബാസഡറായവരെ വിശ്വപൗരനെന്ന് വിളിക്കുന്നതിനോട്​ തനിക്ക്​ യോജിപ്പില്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.

എന്‍റെ പാർട്ടിയെക്കുറിച്ച്​ ഞാൻ ആക്ഷേപം പറയില്ല. ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വർധിക്കുകയാണ്​. രാഷ്ട്രീയക്കാരനായാൽ സത്യം പറയാനാവി​ല്ലെന്നും​ ജി. സുധാകരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranSanatana DharmaRSSCPM
News Summary - RSS has no connection with Sanatana Dharma -G Sudhakaran
Next Story